കടമ്മനിട്ട രാമകൃഷ്ണൻ ജന്മദിനാഘോഷം
10:24 PM Mar 21, 2017 | Deepika.com
പത്തനംതിട്ട: കവി കടമ്മനിട്ട രാമകൃഷ്ണൻ 82-ാമത് ജന്മദിനാഘോഷവും സാഹിത്യസംവാദവും ഇന്നു നടക്കും.സമ്മേളനം ഡോ.ആർ. ഭദ്രൻ ഉദ്ഘാടനം ചെയ്യും. പ്രഫ. കടമ്മനിട്ട വാസുദേവൻപിള്ള അധ്യക്ഷത വഹിക്കും. കൊടുമൺ ഗോപാലകൃഷ്ണൻ, കോന്നിയൂർ ബാലചന്ദ്രൻ, ശ്രീഭവനം ഗോപാലകൃഷ്ണൻ, വള്ളിക്കോട് വിക്രമൻ, വാഴമുട്ടം മോഹനൻ, വിനോദ് ഇളകൊള്ളൂർ, അനിൽ വള്ളിക്കോട്, റജി മലയാലപ്പുഴ, പ്രസന്നകുമാർ, ആർ. പ്രസന്നകുമാർ, രമേശൻ വള്ളിക്കോട് തുടങ്ങിയവർ പങ്കെടുക്കും.