അ​ധ്യാ​പ​നം തൊ​ഴി​ലാ​യി മാ​ത്രം ക​രു​തു​ന്ന​വ​ർ പൊ​തു​വി​ദ്യാ​ഭ്യാ​സ​ത്തെ ത​ക​ർ​ത്തു: ടി.​കെ.​എ. നാ​യ​ർ

10:24 PM Mar 21, 2017 | Deepika.com
വെ​ണ്ണി​ക്കു​ളം: അ​ധ്യാ​പ​ന​ത്തെ തൊ​ഴി​ലാ​യി മാ​ത്രം ക​രു​തു​ന്ന അ​ധ്യാ​പ​ക​രാ​ണ് പൊ​തുവി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യു​ടെ ത​ക​ര്‍​ച്ച​യ്ക്ക് കാ​ര​ണ​മാ​യ​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ടി.​കെ.​എ. നാ​യ​ർ. വെ​ണ്ണി​ക്കു​ളം വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ലാഹെ​ഡ്മാ​സ്റ്റേ​ഴ്സ് ഫോ​റം പ​ഠ​ന സെ​മി​നാ​റി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ചാ​തു​ര്‍​വ​ര്‍​ണ്യ വ്യ​വ​സ്ഥ​യി​ല്‍ നി​ന്നും ഗു​രു​കു​ല സ​മ്പ്ര​ദാ​യ​ത്തി​ല്‍ നി​ന്നും പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലേ​ക്ക് കു​ട്ടി​ക​ളെ അ​യ​യ്ക്കാ​ന്‍ ത​ക്ക​വി​ധ​മു​ള്ള മ​നഃ​പ​രി​വ​ര്‍​ത്ത​നം പൂ​ര്‍​വി​ക​ർ​ക്കു​ണ്ടാ​യെ​ങ്കി​ല്‍ ഇ​ന്ന് പ​ണം നേ​ടു​ന്ന​തി​നു​ള്ള മാ​ര്‍​ഗ​മാ​യി മാ​ത്രം വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ല​ക്ഷ്യം ചു​രു​ങ്ങു​ക​യും ത​ന്മൂ​ലം ധാ​ര്‍​മി​ക​ച്യു​തി സം​ഭ​വി​ച്ച ത​ല​മു​റ​യാ​യി ഇ​ന്നി​ന്‍റെ ആ​ള്‍​ക്കാ​ര്‍ അ​ധഃ​പ​തി​ച്ചു.
അ​യി​രൂ​ര്‍ ഗ്രാ​മ​ത്തി​ലെ ഒ​രു സ​ര്‍​ക്കാ​ര്‍ സ്കൂ​ളി​ല്‍ പ​ഠി​ച്ച ത​നി​ക്ക് ബ​ഹു​സ്വ​ര​ത എ​ന്തെ​ന്ന് പാ​ഠ​പു​സ്ത​കം വ​ഴി ല​ഭി​ക്കേ​ണ്ട അ​റി​വ​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
പ​ഠ​ന​സെ​മി​നാ​റും യാ​ത്ര​യ​യ​പ്പു സ​മ്മേ​ള​ന​വും മ​ല്ല​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ശാ​മ്മ തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ഇ​ഒ ബി.​ആ​ർ. അ​നി​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ ഷാ​ജി വി. ​മാ​ത്യു, രാ​മ​ച​ന്ദ്ര​ന്‍ നാ​യ​ർ, എ​സ്. സ​ജീ​വ്, തോ​മ​സ് മാ​ത്യു, ഒ.​ആ​ർ. ആ​ന​ന്ദ​വ​ല്ലി, ബെ​ന്നി വി. ​ഫി​ലി​പ്പ്, സോ​മാ പി. ​കോ​ര, ബി. ​ഷി​ബു, പ്രേ​മ​കു​മാ​രി, അ​നി​ത മാ​ത്യൂ​സ്, പി. ​ഉ​ഷാ​കു​മാ​രി, ബി. ​ജ​യ​ശ്രീ, ബേ​ബി മാ​ത്യൂ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
സ​ര്‍​വീ​സി​ല്‍ നി​ന്നും വി​ര​മി​ക്കു​ന്ന പ്ര​ധാ​നാ​ധ്യാ​പ​ക​രാ​യ പി. ​ഉ​ഷാ​കു​മാ​രി, ബി. ​ജ​യ​ശ്രീ, ബേ​ബി മാ​ത്യൂ​സ് എ​ന്നി​വ​ര്‍​ക്ക് ടി.​കെ.​എ. നാ​യ​ര്‍ ഉ​പ​ഹാ​ര​സ​മ​ര്‍​പ്പ​ണം ന​ട​ത്തി.