കു​ട്ടി​ക​ൾ​ക്ക് നൈ​പു​ണ്യ ക്യാ​ന്പ്

10:22 PM Mar 21, 2017 | Deepika.com
പ​ത്ത​നം​തി​ട്ട: ജി​ല്ലാ ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ഷ​ൻ യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സു​ഭ​ക്ഷി​ത ബാ​ല്യം സു​ന്ദ​ര​ബാ​ല്യം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട കു​ട്ടി​ക​ളു​ടെ സ​മ​ഗ്ര വി​ക​സ​നം ല​ക്ഷ്യ​മി​ട്ട് പ​ഠ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു.
അ​ട്ട​ത്തോ​ട്, ഗ​വി മേ​ഖ​ല​യി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ക്യാ​ന്പി​ൽ കു​ട്ടി​ക​ളു​ടെ ജീ​വി​ത​നൈ​പു​ണ്യ​ത്തെ വ​ള​ർ​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഹി​ന്ദു​സ്ഥാ​ൻ ലാ​റ്റ​ക്സ് ഫാ​മി​ലി പ്ലാ​നിം​ഗ് പ്ര​മോ​ഷ​ൻ സ്റ്റേ​റ്റ് റി​സോ​ഴ്സ് പേ​ഴ്സ​ണ്‍​മാ​രാ​ണ് നേ​തൃ​ത്വം ന ​കി​യ​ത്. അ​ട്ട​ത്തോ​ട്, ഗ​വി ഗ​വ​ൺ​മെ​ന്‍റ് എ​ൽ​പി സ്കൂ​ളു​ക​ളി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ 83 കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു. ക്യാ​ന്പി​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.
തീ​യ​റ്റ​ർ ശി​ല്പ​ശാ​ല,ഒ​റി​ഗാ​മി, നാ​ട​ൻ​പാ​ട്ട്, ഓ​ല കൊ​ണ്ടു​ള്ള വ​സ്തു​ക്ക​ളു​ടെ നി​ർ​മാ​ണം, കു​ട്ടി​ക​ളു​ടെ സ​ർ​ഗ​വാ​സ​ന​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള പ​രി​പാ​ടി​ക​ൾ എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു. അ​ട്ട​ത്തോ​ട് ക്യാ​ന്പ് സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ണ്‍ ശോ​ഭാ കോ​ശി സ​ന്ദ​ർ​ശി​ച്ചു.
ജി​ല്ലാ ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ഷ​ൻ ഓ​ഫീ​സ​ർ എ.​ഒ അ​ബീ​ൻ, നി​ഷ മാ​ത്യു, നി​ലീ​ഷ, ആ​ശ വി.​ല​ക്ഷ്മി, നീ​തു പ്ര​സാ​ദ്, ദീ​പ, ഷാ​ൻ ര​മേ​ശ് ഗോ​പ​ൻ, ര​ഞ്ജി​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.