പെ​രു​നാ​ട് കു​രി​ശു​മ​ല​ദി​നാ​ഘോ​ഷ​വും കു​രി​ശി​ന്‍റെ വ​ഴി​യും ഇ​ന്ന്

10:21 PM Mar 21, 2017 | Deepika.com
പെ​രു​നാ​ട്: മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ പ​ത്ത​നം​തി​ട്ട രൂ​പ​ത​യി​ലെ പെ​രു​നാ​ട് സെ​ന്‍റ് മേ​രീ​സ് കു​രി​ശു​മ​ല തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ലെ കു​രി​ശു​മ​ല ദി​നാ​ഘോ​ഷ​വും കു​രി​ശി​ന്‍റെ വ​ഴി​യും പ​കു​തി നോ​ന്പി​നോ​ട​നു​ബ​ന്ധി​ച്ച ഗാ​ഗു​ൽ​ത്താ സ്ഥാ​പ​ന ശു​ശ്രൂ​ഷ​യും ഇ​ന്നു ന​ട​ക്കും.
രാ​വി​ലെ ആ​റി​ന് പ​ത്ത​നം​തി​ട്ട സെ​ന്‍റ് പീ​റ്റേ​ഴ്സ് ക​ത്തീ​ഡ്ര​ലി​ൽ നി​ന്ന് വി​വി​ധ ഭ​ക്ത​സം​ഘ​ട​ന​ക​ൾ നേ​തൃ​ത്വം ന​ൽ​കു​ന്ന കു​രി​ശി​ന്‍റെ വ​ഴി ആ​രം​ഭി​ക്കും. ഫാ.​ടോം ഉ​ഴു​ന്നാ​ലി​ന്‍റെ മോ​ച​ന​ത്തി​നാ​യു​ള്ള പ്രാ​ർ​ഥ​ന​ക​ളോ​ടെ​യാ​ണ് കു​രി​ശി​ന്‍റെ വ​ഴി ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.
10.30ന് ​പെ​രു​നാ​ട് കു​രി​ശു​മ​ല ദേ​വാ​ല​യ​ത്തി​ൽ കു​ർ​ബാ​ന​യ്ക്ക് രൂ​പ​ത മു​ഖ്യ​വി​കാ​രി ജ​ന​റാ​ൾ മോ​ൺ.​ജോ​സ് ചാ​മ​ക്കാ​ലാ​യി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 1.30ന് ​ക​പ്പേ​ള​യി​ൽ പ​ദ​യാ​ത്രി​ക​ർ​ക്ക് സ്വീ​ക​ര​ണം.
തു​ട​ർ​ന്ന് കു​രി​ശു​മ​ല ക​യ​റ്റം ആ​രം​ഭി​ക്കും. വ്ര​ത​ശു​ദ്ധി​യു​ടെ നി​റ​വി​ൽ ക്രി​സ്തു​വി​ന്‍റെ പീ​ഡാ​സ​ഹ​ന​ങ്ങ​ളെ സ്മ​രി​ച്ചു​കൊ​ണ്ട് പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ൾ ന​ട​ത്തി​യു​ള്ള കു​രി​ശി​ന്‍റെ വ​ഴി ദേ​വാ​ല​യ​ത്തി​ലെ​ത്തു​ന്ന​തോ​ടെ തി​രു​വ​ന​ന്ത​പു​രം അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ ഡോ.​സാ​മു​വേ​ൽ മാ​ർ ഐ​റേ​നി​യോ​സി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ഗാ​ഗു​ൽ​ത്താ സ്ഥാ​പ​ന ശു​ശ്രൂ​യും സ​മാ​പ​നാ​ശി​ർ​വാ​ദ​വും ന​ട​ക്കും.