ക​ട​മ്മ​നി​ട്ട രാ​മ​ൻ​നാ​യ​ർ ആ​ശാ​ൻ പു​ര​സ്കാ​രം ഗോ​പാ​ല​കൃ​ഷ്ണ​ൻ വൈ​ദ്യ​ന്

10:21 PM Mar 21, 2017 | Deepika.com
പ​ത്ത​നം​തി​ട്ട: ക​ട​മ്മ​നി​ട്ട രാ​മ​ൻ നാ​യ​ർ ആ​ശാ​ൻ പു​ര​സ്കാ​രം പ​ട​യ​ണി​യി​ലെ കോ​ല​മെ​ഴു​ത്താ​ശാ​ൻ ഗോ​പാ​ല​കൃ​ഷ്ണ​ൻ വൈ​ദ്യ​നു സ​മ്മാ​നി​ക്കും.
കു​ന്പ​നാ​ട് - ക​ട​പ്ര ആ​ലു​നി​ൽ​ക്കു​ന്ന​തി​ൽ കു​ടും​ബാം​ഗ​മാ​ണ് ഗോ​പാ​ല​കൃ​ഷ്ണ​ൻ വൈ​ദ്യ​ൻ. 10,001 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന അ​വാ​ർ​ഡ് ക​ട​മ്മ​നി​ട്ട വ​ലി​യ​പ​ട​യ​ണി ദി​ന​മാ​യ ഏ​പ്രി​ൽ 21നു ​സ​മ്മാ​നി​ക്കു​മെ​ന്ന് പു​ര​സ്കാ​ര നി​ർ​ണ​യ​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ ഞ്ഞു.
പാ​ള​പ്ര​ത​ല​ത്തി​ൽ മാ​ത്രം കോ​ല​മെ​ഴു​തു​ന്ന ക​രി, ചെ​ങ്ക​ല്ല്, മ​ഞ്ഞ​ച്ച​ണ്ണ എ​ന്നീ പ്ര​കൃ​തി​ദ​ത്ത വ​ർ​ണ​ങ്ങ​ൾ​കൊ​ണ്ട് പ​ര​ന്പ​രാ​ഗ​ത രീ​തി​യി​ൽ കോ​ല​മെ​ഴു​തു​ന്ന ആ​ശാ​ൻ​മാ​രെ​യാ​ണ് ഇ​ത്ത​വ​ണ അ​വാ​ർ​ഡി​നാ​യി പ​രി​ഗ​ണി​ച്ചി​രു​ന്ന​ത്. അ​ഡ്വ.​കെ. ഹ​രി​ദാ​സ് ചെ​യ​ർ​മാ​നാ​യി​ട്ടു​ള്ള സ​മി​തി​യാ​ണ് അ​വാ​ർ​ഡു​നി​ർ​ണ​യം ന​ട​ത്തി​യ​ത്.
എം.​ആ​ർ. ഗോ​പി​നാ​ഥ​ൻ, പ്ര​സ​ന്ന​കു​മാ​ർ കു​റ്റൂ​ർ, വി.​കെ. പു​രു​ഷോ​ത്ത​മ​ൻ​പി​ള്ള, എ​ഴു​മ​റ്റൂ​ർ സു​ദ​ർ​ശ​ന​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന സ​മി​തി​യാ​ണ് പു​ര​സ്കാ​ര ജേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.പ്ര​ഫ.​ക​ട​മ്മ​നി​ട്ട വാ​സു​ദേ​വ​ൻ​പി​ള്ള ത​ന്‍റെ ഗു​രു​നാ​ഥ​നെ അ​നു​സ്മ​രി​ക്കാ​ൻ​വേ​ണ്ടി ഏ​ർ​പ്പെ​ടു​ത്തി​യ പ​ട​യ​ണി പു​ര​സ്കാ​ര​മാ​ണി​ത്.