അടൂർ: ചെങ്ങന്നൂർ സെന്റ് തോമസ് കോളജ് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജിയുടെ ആഭിമുഖ്യത്തിൽ വൈവിധ വി-ടു17ടെക്നിക്കൽ കൾച്ചറൽ ഫെസ്റ്റ് 22, 23, 24 തീയതികളിലായി നടക്കും. ഉദ്ഘാടന സമ്മേളനത്തിൽ കെഎസ്ആർടിസി എംഡി എം.ജി. രാജമാണിക്യം മുഖ്യാതിഥിയായിരിക്കും.
വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് പങ്കെടുക്കാവുന്ന വൈവിധ്യമാർന്ന സാങ്കേതിക കലാകായിക മത്സരങ്ങൾ സംഘടിപ്പിക്കും.
വ്യക്തിത്വത്തിന് ഊന്നൽ നല്കുന്ന മിസ്റ്റർ ആൻഡ് മിസ് വൈവിധ് സംഗീത താളമേളങ്ങളുടെ ബാൻഡ് കോംപറ്റീ,ൻ, സ്പോട്ട് ഡാൻസ്, അറിവിന്റെ അളവുകോലുമായി ജാം, ചടുതലയും ഫ്യൂഷനും ഇടകലർന്ന ഡിജെ വാർ, ഫേസ് പെയിന്റിംഗ്, സ്പ്ലിറ്റ് ഡാൻസ്, ഷോർട്ട് ഫിലിം തുടങ്ങിയ കലാപരിപാടികൾ, വോളിബോൾ, ക്രിക്കറ്റ്, ഫുട്ബോൾ തുടങ്ങിയ കായിക മത്സരങ്ങളും നടക്കും. കൂടാതെ സാങ്കേതിക മികവു നല്കുന്ന വിവിധ ടെക്നിക്കൽ ഇവന്റും ഡിപ്പാർട്ട്മെന്റ് തലത്തിൽ നടക്കും.
ഇതോടൊപ്പം പ്രമുഖ സ്ഥാപനങ്ങളായ ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ്, ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ്, സെന്റർ ഓഫ് സയൻസ് ആൻഡ് ടെക്നോളജി ഫോർ റൂറൽ ഡവലപ്മെന്റ്, അപ്പളേമാക് എന്നിവയുടെ എക്സ്പോയും നടക്കും.
കലാസാംസ്കാരിക സാങ്കേതിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.
വൈവിധ വിടു കൾച്ചറൽ ഫെസ്റ്റ് ചെങ്ങന്നൂർ കോളജിൽ
10:21 PM Mar 21, 2017 | Deepika.com