മലപ്പുറം: ലോക്സഭാ ഉപതെരഞ്ഞെടുപ്പിനു കളമൊരുങ്ങിയ മലപ്പുറത്ത് പ്രചാരണാരവം തുടങ്ങി. മണ്ഡലം യുഡിഎഫ് കണ്വൻഷൻ മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും നിലനിൽപ്പിനു യുഡിഎഫിന്റെ വിജയം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തെ കാർന്നുതിന്നുന്ന ഭീകരാന്തരീക്ഷം സൃഷ്ടിക്കലാണ് ഫാസിസത്തിന്റെ നീക്കം. ഇതിനെതിരെ കരുതലോടെ നിലകൊള്ളേണ്ടത് അനിവാര്യമാണ്. കേന്ദ്രത്തിൽ ഫാസിസത്തിന്റെയും കേരളത്തിൽ സിപിഎമ്മിന്റെയും ഭരണം സൃഷ്ടിക്കുന്ന പ്രതിസന്ധിയിൽ നിന്നു മാറ്റം വേണം.
ഡിസിസി പ്രസിഡന്റ് വി.വി പ്രകാശ് അധ്യക്ഷത വഹിച്ചു.
മലപ്പുറത്ത് യുഡിഎഫ് പ്രചാരണം തുടങ്ങി
12:33 AM Mar 21, 2017 | Deepika.com