കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളം സംരക്ഷണവുമായി ബന്ധപ്പെട്ടു സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത് ഇരട്ടത്താപ്പ് നയമാണെന്ന് വി.ടി.ബൽറാം എംഎൽഎ. യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പാർലമെന്റ് കമ്മിറ്റി എയർപോർട്ട് പരിസരത്തു ആരംഭിച്ച അനിശ്ചിതകാല നിശാധർണയുടെ പത്താംദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിഷയം നിയമസഭയിൽ ഉന്നയിച്ച്, അടിയന്തര പ്രാധാന്യത്തോടെ ചർച്ചയും നടപടയിയും വേണമെന്ന് ആവശ്യപ്പെട്ടിട്ടും ഗൗരവത്തിലെടുക്കാൻ സർക്കാർ തയാറായിട്ടില്ലെന്നും നിയമസഭ ഐക്യകണ്ഠേന പ്രമേയം പാസാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യൂത്ത് കോണ്‍ഗ്രസിന്റെ സമരം ജനകീയ മന:സാക്ഷിക്കു മുന്നിലാണെന്നും സമരത്തിന്റെ അന്ത്യം എയർപോർട്ടിന്റെ ശാപമോക്ഷമാണന്നും അദ്ദേഹം പറഞ്ഞു, ഹജ്ജ് എംബാർക്കേഷൻ പോയിന്റ് കരിപ്പൂരിൽ അനുവദിക്കുക, പിരിച്ചുവിട്ട കരാർ തൊഴിലാളികളെ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പാർലമെന്റ് കമ്മിറ്റി എയർപോർട്ട് പരിസരത്ത് ആരംഭിച്ച അനിശ്ചിതകാല നിശാധർണ പത്ത് ദിവസം പിന്നിട്ടു.
റിയാസ് മുക്കോളി അധ്യക്ഷത വഹിച്ചു, മധുതൃത്താല, നാസർ തെന്നല, ജൈസൽ എളമരം, പി.നിധീഷ്, റിയാസ് പഴഞ്ഞി, കെ.സി.അബ്ദുറഹിമാൻ, കെ.പി.സക്കീർ, കെ.കെ.ആലിബാപ്പു, ബിനേഷ് ശങ്കർ, ലത്തീഫ് കൂട്ടാലുങ്ങൽ, അഷ്റഫ് പറക്കുത്ത്, അൻവർ അരൂർ, ഷാനവാസ് പുൽപ്പറ്റ, നൗഷാദ് പൂക്കോട്ടൂർ എന്നിവർ പ്രസംഗിച്ചു .
കരിപ്പൂർ വിമാനത്താവള സംരക്ഷണത്തിൽ സർക്കാരിന്റേത് ഇരട്ടത്താപ്പ്: വി.ടി.ബൽറാം
12:41 AM Mar 14, 2017 | Deepika.com