വെ​ൽ​മൗ​ത്ത് പൊളിച്ചു പണിയാനും എസ്റ്റിമേറ്റ് തയ്യാറാക്കാനും കളക്ടറുടെ നിർദേശം

01:59 AM Mar 11, 2017 | Deepika.com
കു​റ്റി​ക്കാ​ട്: കു​റ്റി​ക്കാ​ട് - തൂ​ന്പാ​ക്കോ​ട് - കാ​ഞ്ഞി​ര​പ്പി​ള്ളി പ്ര​ദേ​ശ​ത്തെ വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​നു ആ​ർ​ബി​ഐ മെ​യി​ൻ ക​നാ​ലി​ന്‍റെ കു​റ്റി​ക്കാ​ട് ബ്രാ​ഞ്ച് ക​നാ​ൽ വെ​ൽ​മൗ​ത്ത് പൊ​ളി​ച്ചു​പ​ണി​യു​ന്ന​തി​നു ഡി​സൈ​ൻ ചെ​യ്ത് എ​സ്റ്റി​മേ​റ്റ് എ​ടു​ക്കു​ന്ന​തി​നു ജി​ല്ലാ ക​ള​ക്്ട​ർ ഉ​ത്ത​ര​വാ​യി.
ഇ​തു​സം​ബ​ന്ധി​ച്ച് പ​രി​യാ​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ കെ.​ടി.​വ​ർ​ഗീ​സ്, സ്മി​ത ജോ​യി, കു​റ്റി​ക്കാ​ട് ഫാ​ർ​മേ​ഴ്സ് ബാ​ങ്ക് ഡ​യ​റ​ക്ട​ർ പി.​ടി.​പോ​ൾ, ദേ​വ​സി​ക്കു​ട്ടി ചേ​ര്യേ​ക്ക​ര, ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഷോ​ജി ക​ല്ലേ​ലി, ജി​ല്ലാ സെ​ക്ര​ട്ട​റി പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് ജോ​യി കോ​ച്ചേ​ക്കാ​ട​ൻ, ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് പൗ​ലോ​സ് ക​ണ്ണ​ത്ത്, ജോ​സ് പു​തു​ശേ​രി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 281 പേ​ർ ഒ​പ്പി​ട്ട് ജി​ല്ലാ ക​ള​ക്്ട​ർ​ക്ക് ന​ൽ​കി​യ നി​വേ​ദ​ന​ത്തെ തു​ട​ർ​ന്നാ​ണ് ഉ​ത്ത​ര​വ് ഉ​ണ്ടാ​യ​ത്.വെ​ൽ​മൗ​ത്ത് പൊ​ളി​ച്ചു പ​ണി​യു​ന്ന​തി​നു എ​സ്റ്റി​മേ​റ്റ് എ​ടു​ക്കു​ന്ന​തി​നു ഇ​ട​മ​ല​യാ​ർ ചാ​ല​ക്കു​ടി എ​ക്സി. എ​ൻ​ജി​നീ​യ​റോ​ടും ഫ​ണ്ട് ചി​ല​വ് ചെ​യ്യു​വാ​ൻ പ​രി​യാ​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യോ​ടും ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി.
ക​ടു​ത്ത വ​ര​ൾ​ച്ച​യെ തു​ട​ർ​ന്ന് കു​റ്റി​ക്കാ​ട ്പ്ര​ദേ​ശ​ത്തെ​യും പ​രി​യാ​രം പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലും ജാ​തി, വാ​ഴ തു​ട​ങ്ങി​യ​വ ഉ​ണ​ങ്ങി ന​ശി​ച്ചു​കൊ​ണ്ടി​രി​ക്ക​യാ​ണ്.