നിർദേശങ്ങൾക്കു ഭാഗിക പിന്തുണ: അടൂർ പ്രകാശ്

11:03 PM Mar 03, 2017 | Deepika.com
കോന്നി: നിയോജകമണ്ഡലത്തിലെ വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് ബജറ്റിനു മുമ്പ് നൽകിയ നിർദേശങ്ങളിൽ ഭാഗികമായെങ്കിലും അംഗീകരിച്ചതിൽ സന്തോഷമുണ്ടെന്ന് അടൂർ പ്രകാശ് എംഎൽഎ. പല പുതിയ പദ്ധതികളും ആവശ്യപ്പെട്ടിരുന്നു. അവയൊന്നും പരിഗണിച്ചില്ല. അച്ചൻകോവിൽ – പ്ലാപ്പള്ളി റോഡിന് 25 കോടി രൂപ അനുവദിച്ചത് റോഡിന്റെ പൂർത്തീകരണത്തിനു സഹായകരമാകും. മലയോര പാതയെന്ന നിലയിൽ ഇതു പൂർത്തീകരിക്കേണ്ടത് അടിയന്തര ആവശ്യമാണ്. ശബരിമല തീർഥാടകർക്ക് ഏറെ പ്രയോജനപ്പെടുന്ന റോഡാണിത്. മങ്ങാട് – പുന്നിട റോഡിനും 25 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. പുതുവൽ – മങ്ങാട് റോഡു വികസനത്തിനും ഫണ്ട് അനുവദിച്ചിട്ടുണ്ട്. മികവിന്റെ വിദ്യാലയമായി ആദ്യഘട്ടത്തിൽ കോന്നി ഗവൺമെന്റ് എച്ച്എസ്എസും രണ്ടാം ഘട്ടത്തിൽ കലഞ്ഞൂർ, ചിറ്റാർ, മാരൂർ സ്കൂളുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. എക്സൈസ് സർക്കിൾ, ടവർ എന്നിവ പുതിയ താലൂക്കുകൾക്ക് അനുവദിച്ചത് കോന്നിക്കും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.