കൊണ്ടോട്ടി: എയർപോർട്ട് അഥോറിറ്റിയും കാലിക്കട്ട് സർവകലാശാല വിഭാഗവും സംയുക്തമായി ടാക്സി തൊഴിലാളികൾക്കായി അറബിഭാഷ ശിൽപ്പശാല സംഘടിപ്പിച്ചു.
എയർപോർട്ട് ഡയറക്ടർ കെ. ജനാർദനൻ ഉദ്ഘാടനം ചെയ്തു. കാലിക്കട്ട് സർവകലാശാല അറബിക് വിഭാഗം തലവൻ ഡോ.എ.ബി.മൊയ്തീൻകുട്ടി മുഖ്യപ്രഭാഷണം നടത്തി. 22 രാജ്യങ്ങളുടെ മാതൃഭാഷയായ അറബിയുടെ സാധ്യത വേണ്ടവിധം പ്രയോജനപ്പെടുത്താൻ മലയാളികൾക്ക് സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കെ. അബൂബക്കർ ഹാജി, രാജേഷ് എന്നിവർ പ്രസംഗിച്ചു. ഡോ. ഇ. അബ്ദുൾ മജീദ്, കെ.കെ. അബ്ദുറഹ്മാൻ, സലാഹുദീൻ എന്നിവർ വിവിധ സെഷനുകൾ അവതരിപ്പിച്ചു.
മുഹമ്മദ് അർഷാദ്, പി.ടി. മൻസൂർ അലി കണ്ണൻതൊടി എന്നിവർ പങ്കെടുത്തു.
അറബിഭാഷ ശിൽപ്പശാല
01:23 AM Feb 25, 2017 | Deepika.com