ശ്രീ​വി​ല്വാ​ദ്രി​നാ​ഥ ക്ഷേ​ത്ര​ത്തി​ൽ അ​ഷ്ട​മി വി​ള​ക്ക് ഇ​ന്ന്

01:13 AM Feb 19, 2017 | Deepika.com
തി​രു​വി​ല്വാ​മ​ല: ശ്രീ​വി​ല്വാ​ദ്രി​നാ​ഥ ക്ഷേ​ത്ര​ത്തി​ൽ അ​ഷ്ട​മി വി​ള​ക്ക് ഇ​ന്ന്. അ​ഷ്ട​മി​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള 101 പ​റ അ​രി​യു​ടെ അ​ന്ന​ദാ​നം ഇ​ന്നു ന​ട​ക്കും. ക്ഷേ​ത്ര​ത്തി​ൽ ഒ​രാ​ഴ്ച​യാ​യി ന​ട​ന്നു​വ​രു​ന്ന ല​ക്ഷാ​ർ​ച്ച​ന യ​ജ്ഞം ഇ​ന്നു സ​മാ​പി​ക്കും. രാ​വി​ലെ എ​ട്ടി​നു ക​ലാ​മ​ണ്ഡ​ലം ശ​ശി പൊ​തു​വാ​ളി​ന്‍റെ പ്ര​മാ​ണ​ത്തി​ൽ മേ​ള​ത്തോ​ടെ ശീ​വേ​ലി, 10നു ​ത​ന്ത്രി കു​ന്ന​ത്തൂ​ർ പ​ടി​ഞ്ഞാ​റേ​ട​ത്ത് വി​ഷ്ണു ഭ​ട്ട​തി​രി​പ്പാ​ട്, ഉ​ണ്ണി ഭ​ട്ട​തി​രി​പ്പാ​ട് എ​ന്നി​വ​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ക​ള​ഭാ​ഭി​ഷേ​കം, തു​ട​ർ​ന്നാ​ണ് ക്ഷേ​ത്രം ചു​റ്റ​ന്പ​ല​ത്തി​ൽ അ​ന്ന​ദാ​നം ന​ട​ക്കു​ക. വൈ​കു​ന്നേ​രം മ​ലേ​ശ​മം​ഗ​ലം എ​ച്ച്എ​ൽ​വി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ക്ഷ​ര​ശ്ലോ​ക സ​ദ​സ്, ആ​റി​ന് നാ​ദ​സ്വ​രം, എ​ട്ടി​നു കേ​ളി എ​ന്നി​വ​യു​ണ്ടാ​കും. ന​വ​മി​ദി​ന​ത്തി​ൽ ശ്രീ​വി​ല്വാ​ദ്രി​നാ​ഥ സം​ഗീ​തോ​ത്സ​വം തു​ട​ങ്ങും. ബു​ധ​നാ​ഴ്ച​യാ​ണ് പ്ര​സി​ദ്ധ​മാ​യ തി​രു​വി​ല്വാ​മ​ല ഏ​കാ​ദ​ശി.