അടുപ്പുകൂട്ടി സമരം
01:13 AM Feb 19, 2017 | Deepika.com
നെല്ലായി: റേഷൻ വിഹിതം വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരേ കെഎസ്കെടിയു നെല്ലായി വില്ലേജ് കമ്മറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസിനുമുന്നിൽ അടുപ്പുകൂട്ടി സമരം നടത്തി. കെഎസ്കെടിയു ജില്ലാ കമ്മിറ്റി അംഗം ഇ.കെ. അനൂപ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം രാധ ഉണ്ണിച്ചെക്കൻ അധ്യക്ഷയായിരുന്നു. എം.ജി. ഹരിഹരൻ, ടി.വി. മോഹനൻ എന്നിവർ പ്രസംഗിച്ചു.