തൃശൂർ: മാനസികാരോഗ്യകേന്ദ്രത്തിന്റെ 127-ാം വാർഷികവും സൊസൈറ്റി ഫോർ ഒക്ക്യൂപ്പേഷണൽ തെറാപ്പിയുടെ 19-ാം വാർഷികവും ആഘോഷിച്ചു. മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. മാനസികാരോഗ്യകേന്ദ്രത്തിൽ കൃഷിയിലധിഷ്ഠിതായ ഉദ്യാനം എംഎൽഎ ഫണ്ട് ഉപയോഗിച്ച് നിർമിക്കുമെന്ന് അദ്ദേഹം അറിയിച്ചു. സി.എൻ. ജയദേവൻ എംപി അധ്യക്ഷത വഹിച്ചു. മേയർ അജിത ജയരാജൻ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാർ സ്ക്രീൻ പ്രിന്റിംഗ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു. കേരള സ്റ്റേറ്റ് ഫാർമസി കൗണ്‍സിലിന്റെ ബെസ്റ്റ് ഫാർമസിസ്റ്റ് അവാർഡ് നേടിയ ജോണ്‍ ജെ. ഒല്ലൂക്കാരനെ ചടങ്ങിൽ അനുമോദിച്ചു.
വാർഷികാഘോഷത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനം ആശുപത്രി സൂപ്രണ്ട് ഡോ.ടി.പി. ശ്രീദേവി വിതരണം ചെയ്തു. തുടർന്നു ഗാനമേളയും നടന്നു.
മാനസികാരോഗ്യകേന്ദ്രം വാർഷികാഘോഷം നടത്തി
01:13 AM Feb 19, 2017 | Deepika.com