ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ത​സ്തി​ക നി​ർ​ണ​യം പൂ​ർ​ത്തിയാക്കാൻ സ​ർ​ക്കാ​രി​നായില്ലെന്ന്

01:11 AM Feb 19, 2017 | Deepika.com
പു​തു​ക്കാ​ട്: 2014 ൽ ​അ​നു​വ​ദി​ക്ക​പ്പെ​ട്ട ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ലെ ത​സ്തി​ക നി​ർ​ണ​യം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ സ​ർ​ക്കാ​രി​ന് ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും ഇ​ത് മൂ​ലം നി​ര​വ​ധി അ​ധ്യാ​പ​ക​രു​ടെ നി​യ​മ​നം അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യെ​ന്നും ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ധാ​കൃ​ഷ്ണ​ൻ. ദേ​ശീ​യ അ​ധ്യാ​പ​ക പ​രി​ഷ​ത്ത് സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​തു​ക്കാ​ട് സം​ഘ​ടി​പ്പി​ച്ച ഭി​ക്ഷാ​ട​ന സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഭ്യാ​സം ത​ക​ർ​ക്കു​ന്ന ന​ട​പ​ടി​ക​ളി​ൽ​നി​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ പി​ൻ​മാ​റ​ണ​മെ​മെ​ന്നും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ത​സ്തി​ക നി​ർ​ണ​യം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ സ​ർ​ക്കാ​രും വി​ദ്യാ​ഭ്യാ​സ വ​കു​പ്പും ഉ​ട​ൻ ഇ​ട​പെ​ട​ണ​മെ​ന്നും രാ​ധാ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.
സം​ഘ​ട​ന സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ.​വി​നോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എ​സ്.​ഗോ​പ​കു​മാ​ർ, ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ. ​നാ​ഗേ​ഷ്, ബി​ജെ​പി ജി​ല്ലാ ക​മ്മി​റ്റി​യം​ഗം വി.​വി.​രാ​ജേ​ഷ്, കെ.​എ​സ്.​ജ​യ​ച​ന്ദ്ര​ൻ, സി.​മ​നോ​ജ്, സി.​വി.​രാ​ജീ​വ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.