ഇരിങ്ങാലക്കുട: രൂപതയുടെ സാമൂഹ്യക്ഷേമ സേവന വിഭാഗമായ സോഷ്യൽ ആക്ഷൻ ഫോറത്തിന്റെ നേതൃത്വത്തിൽ കാരിത്താസ് ഇന്ത്യയുടെ സഹകരണത്തോടെ കാരുണ്യവർഷ സമാപനത്തിൽ നടപ്പിലാക്കുന്ന സുരക്ഷ ഭീമ യോജന പദ്ധതികളുടെ ഉദ്ഘാടനം ബിഷപ് മാർ പോളി കണ്ണുക്കാടൻ നിർവഹിച്ചു. സോഷ്യൽ ആക്ഷൻ ഫോറം പ്രസിഡന്റ് ജനറൽ മോണ്‍. ആന്റോ തച്ചിൽ അധ്യക്ഷത വഹിച്ചു.
കാരിത്തോസ് ഇന്ത്യയുടെ സോണൽ മാനേജർ ഡോ. വി.ആർ. ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. പീറ്റർ തെറ്റയിൽ, പ്രിയവർധ ഷേണായ് എന്നിവർ ക്ലാസെടുത്തു. പാസ്റ്റർ കൗണ്‍സിൽ ജോയിന്റ് സെക്രട്ടറി റീന ഫ്രാൻസിസ്, സോഷ്യൽ ആക്ഷൻ ഫോറം വൈസ് പ്രസിഡന്റ് യു.ജെ. പോൾസണ്‍, എക്സിക്യൂട്ടിവ് ഡയറക്ടർ ഫാ. ജോസ് മഞ്ഞളി,
അസോസിയേറ്റ് ഡയറക്ടർ ഫാ. വർഗീസ് കോന്തുരുത്തി തുടങ്ങിയവർ പ്രസംഗിച്ചു.
സുരക്ഷ ഭീമ യോജന പദ്ധതികളുടെ ഉദ്ഘാടനം
01:11 AM Feb 19, 2017 | Deepika.com