ചാലക്കുടി: നഗരസഭയിലെ പ്രഥമ ഹൈമാസ്റ്റ് ലൈറ്റ് പോട്ടയിൽ കഴിഞ്ഞ നാലുമാസമായി കണ്ണടച്ചിരിക്കുന്നു. നഗരസഭയുടെ കെടുകാര്യസ്ഥതക്കെതിരെ വാർഡ് കൗണ്‍സിലർ റീന ഡേവീസ് റീത്തുവച്ച് പ്രതിഷേധിച്ചു. പ്രതിഷേധ സമരം കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിബു വാലപ്പൻ ഉദ്ഘാടനം ചെയ്തു.
എബി ജോർജ്, വി.എൽ. ജോണ്സൻ, ആന്റു മേലേപ്പുറം, പോൾ പുല്ലൻ, വിത്സൻ മഞ്ഞാങ്ങ, കൗണ്‍സിലർമാരായ വർഗീസ് മാറോക്കി, ജോയ് ചാമവളപ്പിൽ, ക്ലാര വിത്സൻ, എം.പി.ജോയ്, ഷാജു പള്ളിയിൽ, ജോസ് മാളിയേക്കൽ, സലീം കളക്കാട്ട്, എം.എം. രഘു എന്നിവർ പ്രതിഷേധ സമരത്തിനു നേതൃത്വം നൽകി.
പോട്ടയിലെ ഹൈമാസ്റ്റ് ലൈറ്റ് കത്താത്തതിൽ പ്രതിഷേധിച്ചു
01:03 AM Feb 19, 2017 | Deepika.com