മാള: മാള പള്ളിപ്പുറം സെന്റ് ആന്റണീസ് ദേവാലയത്തിൽ വിശുദ്ധ അന്തോണീസിന്റെ തിരുനാൾ എട്ടാമിടം ആഘോഷങ്ങൾ ആരംഭിച്ചു. വികാരി ഫാ. പ്രിൻസ് പടമാട്ടുമ്മൽ കൊടിയേറ്റം നിർവഹിച്ചു. ഇന്നു രാവിലെ 10നു കോട്ടപ്പുറം രൂ
പത വികാരി ജനറൽ ഫാ. സെബാസ്റ്റ്യൻ ജക്കോബി തിരുനാൾ ദിവ്യബലിയർപ്പിക്കും.
കിഡ്സ് ഡയറക്ടർ ഫാ. നിക്സൻ കാട്ടാശേരി വചന പ്രഘോഷണം നിർവഹിക്കും. തുടർന്ന് ആയിരങ്ങൾ പങ്കെടുക്കുന്ന ഉൗട്ടുസദ്യയുമുണ്ടാകും. പാലത്തിങ്കൽ കുഞ്ഞിപ്പാലു ആന്റണിയാണു തിരുനാൾ പ്രസുദേന്തി.
മാള പള്ളിപ്പുറം സെന്റ് ആന്റണീസ് പള്ളിയിൽ എട്ടാമിട തിരുനാൾ ഇന്ന്
01:03 AM Feb 19, 2017 | Deepika.com