വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ക്വി​സ്, പോ​സ്റ്റ​ർ മ​ത്സ​ര​ങ്ങ​ൾ

01:03 AM Feb 19, 2017 | Deepika.com
കൊ​ന്ന​ക്കു​ഴി: മ​ണ്ണു​ത്തി വെ​റ്റി​ന​റി കോ​ളജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ,് തു​ന്പൂ​ർ​മു​ഴി ക​ന്നു​കാ​ലി പ്ര​ജ​ന​ന​കേ​ന്ദ്രം, ഫു​ഡ് ടെ​ക്നോ​ള​ജി കോ​ള​ജ്, പ​രി​യാ​രം പ​ഞ്ചാ​യ​ത്ത് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്നു.​ സ​പ്തദി​ന ക്യാ​ന്പി​ന്‍റെ ഭാ​ഗ​മാ​യി "അ​റി​യാം ത​ട​യാം ജ​ന്തുജ​ന്യ രോ​ഗ​ങ്ങ​ൾ' എ​ന്ന വി​ഷ​യ​ത്തി​ൽ ക്വി​സ്, പോ​സ്റ്റ​ർ മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കു​ന്നു.
​ചാ​ല​ക്കു​ടി ഉ​പജി​ല്ല​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ 8,9 ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്കാ​ണു മ​ത്സ​രം. 21 ന് രാ​വി​ലെ ഒ​ൻ​പ​തി​നാ​ണ് മ​ത്സ​രം.​ ഒ​രു ടീ​മി​ൽ ര​ണ്ടു കു​ട്ടി​ക​ളാ​ണു വേ​ണ്ട​ത്. ഓ​രോ സ്കൂ​ളി​ൽ നി​ന്നും നി​ര​വ​ധി ടീ​മു​ക​ൾ​ക്കു മ​ത്സ​രി​ക്കാ​നാ​കും. ​വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്കു ഫോ​ണ്‍- 9495047649.