പ്രതിഷേധ യോഗം നടത്തി
01:03 AM Feb 19, 2017 | Deepika.com
കൊടകര: അപ്പോളോ ടയേഴ്സിനെയും തൊഴിലാളി യൂണിയനുകളെയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ചില മാധ്യമങ്ങൾ വാർത്ത പ്രസിദ്ധീകരിച്ചതിൽ പ്രതിഷേധിച്ച് തൊഴിലാളി യൂണിയനുകൾ പ്രതിഷേധ യോഗം നടത്തി. സിഐടിയു സെക്രട്ടറി സി.എ. രാജീവ് ഉദ്ഘാടനംചെയ്തു. ഐഎൻടിയുസി പ്രസിഡന്റ് കെ.എ. ജോയ് അധ്യക്ഷനായിരുന്നു. ബിഎംഎസ് യൂണിറ്റ് വൈസ് പ്രസിഡന്റ് വിനോദ്, കെ.കെ. ഗോപി, ജസ്റ്റിൻ ഡോമിനിക് എന്നിവർ സംസാരിച്ചു. അപ്പോളോ ടയേഴ്സ് പേരാന്പ്ര യൂണിറ്റ് അടച്ചു പൂട്ടുമെന്നും തൊഴിലാളി യൂണിയനുകൾക്കു മൂക്കുകയറിടുമെന്നുമുള്ള തരത്തിലാണ് വാർത്തവന്നതെന്ന് യൂണിയൻ നേതാക്കൾ ആരോപിച്ചു.