കൊടകര: വിവിധ ഗ്രാമപഞ്ചായത്തുകളിൽനിന്നുള്ള എഡി എസ് ഭാരവാഹികൾക്കായുള്ള ദ്വിദിന പരിശീലന പരിപാടി "ദിശ 2017' ന് കൊടകരയിൽ തുടക്കമായി. കൊടകര ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ വിലാസിനി ശശി ഉദ്ഘാടനംചെയ്തു. സി ഡിഎസ് ചെയർപേഴ്സൻ എ.ആർ. രാജേശ്വരി അധ്യക്ഷയായിരുന്നു.
ഗ്രാമപഞ്ചായത്ത് അംഗം നാരായണി വേലായുധൻ, ടി.വി. ദീപ എന്നിവർ പ്രസംഗിച്ചു. ലളിതാ കൃഷ്ണൻ, ഷീലാ മോഹനൻ, ബിജി ജയഘോഷ് എന്നിവർ ക്ലാസെടുത്തു. കൊടകര, മറ്റത്തൂർ, തൃക്കൂർ, അളഗപ്പനഗർ പഞ്ചായത്തുകളിലെ എഡിഎസ് ഭാരവാഹികളാണു പങ്കെടുക്കുന്നത്.
പരിശീലന ക്ലാസിനു തുടക്കം
01:03 AM Feb 19, 2017 | Deepika.com