ചാലക്കുടി: ബിആർസിയുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ഒരുക്കുന്ന മ്യൂസിക്കൽ തെറാപ്പി ’റിഥം 2017’ ഉദ്ഘാടനം ബി.ഡി.ദേവസി എംഎൽഎ നിർവഹിച്ചു. നഗരസഭ നൽകിയ ഒരുലക്ഷം രൂപയുടെ സംഗീതോപകരണങ്ങൾ നഗരസഭാധ്യക്ഷ ഉഷ പരമേശ്വരൻ, പ്രോഗ്രാം ഓഫീസർ പി.പി.ആനി, ഗവ. മോഡൽ ഹൈസ്കൂൾ പ്രധാനാധ്യാപിക വി.പങ്കജവല്ലി എന്നിവർക്കു കൈമാറി.
നഗരസഭ ഉപാധ്യക്ഷൻ വിൻസന്റ് പാണാട്ടുപറന്പിൽ, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ അഡ്വ. യു.വി.മാർട്ടിൻ, നഗരസഭ കൗണ്‍സിലർ ബിജി സദാനന്ദൻ, തൃശൂർ ഡയറ്റ് പ്രിൻസിപ്പൽ കെ.ആർ.അജിത്, എസ്എസ്എ ജില്ലാ പ്രോജക്ട് ഓഫീസർ ഡോ. എൻ.ജെ.ബിനോയ്, എഇഒ കെ.വി.ശശി, രക്ഷാകർതൃ പ്രതിനിധി ഇ.ഡി.ദേവസി എന്നിവർ പ്രസംഗിച്ചു.
റിഥം 2017
01:03 AM Feb 19, 2017 | Deepika.com