മ​ന​ക്കു​ള​ങ്ങ​ര മ​ദ്യ​വി​ൽ​പ്പ​ന കേ​ന്ദ്രം : സ​ത്യ​ഗ്ര​ഹ​സ​മ​രം ആ​റാം ദി​വ​സ​ത്തി​ലേ​ക്ക്

01:03 AM Feb 19, 2017 | Deepika.com
കൊ​ട​ക​ര: പ​ഞ്ചാ​യ​ത്തി​ലെ മ​ന​ക്കു​ള​ങ്ങ​ര​യി​ൽ ബീ​വ​റേ​ജ​സ് കോ​ർ​പ്പ​റേ​ഷ​ന്‍റെ മ​ദ്യ​വി​ൽ​പ്പ​ന കേ​ന്ദ്രം തു​റ​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ ജ​ന​കീ​യ​സ​മ​ര​സ​മി​തി ന​ട​ത്തി​വ​രു​ന്ന അ​നി​ശ്ചി​ത​കാ​ല സ​ത്യ​ഗ്ര​ഹ സ​മ​രം അ​ഞ്ചു​ദി​വ​സം പി​ന്നി​ട്ടു.
പ്ര​ദേ​ശ​വാ​സി​ക​ളാ​യ വീ​ട്ട​മ്മ​മാ​ര​ട​ക്ക​മു​ള്ള​വ​രാ​ണ് സ​ത്യ​ഗ്ര​ഹം അ​നു​ഷ്ഠി​ക്കു​ന്ന​ത്. കേ​ര​ള മ​ദ്യ​നി​രോ​ധ​ന സ​മി​തി പ്ര​വ​ർ​ത്ത​ക​ർ ശ​നി​യാ​ഴ്ച സ​മ​ര​പ​ന്ത​ലി​ലെ​ത്തി സ​ത്യ​ഗ്ര​ഹ​മ​നു​ഷ്ഠി​ക്കു​ന്ന​വ​ർ​ക്ക് പി​ന്തു​ണ അ​റി​യി​ച്ചു.
ദേ​ശീ​യ​പാ​ത​യോ​ര​ത്തു​ള്ള മ​ദ്യ​വി​ൽ​പ്പ​ന​കേ​ന്ദ്ര​ങ്ങ​ൾ ജ​ന​വാ​സ​മേ​ഖ​ല​യി​ലേ​ക്ക് മാ​റ്റി​സ്ഥാ​പി​ക്ക​ണ​മെ​ന്ന് സു​പ്രീം കോ​ട​തി പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന് മ​ദ്യ​നി​രോ​ധ​ന സ​മി​തി സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി.​സി.​സാ​ജ​ൻ പ​റ​ഞ്ഞു.
കൊ​ട​ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍റിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​നു​മാ​യ ഇ.​എ​ൽ. പാ​പ്പ​ച്ച​ൻ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മ​ര​സ​മി​തി ക​ണ്‍​വീ​ന​ർ എ​ൻ.​വി.​ബി​ജു, മ​ദ്യ​വി​രു​ദ്ധ​സ​മി​തി പ്ര​വ​ർ​ത്ത​ക​രാ​യ മോ​ഹ​ൻ​ദാ​സ് കൊ​ള​ത്തൂ​ർ, പി.​എ​ൽ. ആ​ന്‍റ​ണി, റാ​ഫി പൊ​ന്നാ​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു.