വൈദ്യുതിവേലിയിൽ നിന്ന് കർഷകൻ ഷോക്കേറ്റു മരിച്ച സംഭവം; നീ​തി ല​ഭി​ക്കാ​തെ മാ​ത്യു​വി​ന്‍റെ കു​ടും​ബം

12:46 AM Feb 19, 2017 | Deepika.com
എ​ട​ക്ക​ര: അ​ന​ധി​കൃ​ത വൈ​ദ്യു​തി വേ​ലി​യി​ൽ നി​ന്നു ഷോ​ക്കേ​റ്റു വ​ഴി​ക്ക​ട​വ് മാ​മാ​ങ്ക​ര​യി​ലെ കോ​യി​ക്ക​ര മാ​ത്യു എന്ന കർഷകൻ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രു വ​ർ​ഷം പി​ന്നി​ട്ടി​ട്ടും കു​ടും​ബ​ത്തി​നു നീ​തി ല​ഭി​ച്ചി​ല്ല.
2016 ഫെ​ബ്രു​വ​രി പ​ത്തൊ​ൻ​പ​തി​നാ​ണ് വീ​ട്ടിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെയുളള സ്വ​ന്തം കൃ​ഷി​യി​ട​ത്തി​ൽ മാത്യു വൈദ്യുതാഘാതമേറ്റ് മ​രി​ച്ച​ത്. കൃ​ഷി​യി​ടം ന​ന​യ്ക്കാ​നാ​യി എ​ത്തി​യ മാ​ത്യു അ​ന​ധി​കൃ​ത​മാ​യി നി​ർ​മി​ച്ച വൈ​ദ്യു​ത ലൈ​നി​ൽ നി​ന്നും ഷോ​ക്കേ​റ്റു മ​രി​ക്കു​ക​യാ​യി​രു​ന്നു. വ​ന്യ​മൃ​ഗ​ങ്ങ​ളെ പി​ടി​കൂ​ടാ​ൻ വൈദ്യുതിവേലി നിർിച്ച അ​രി​പ്പു​റ​വ​ൻ ഹം​സ, ബാ​ല​ൻ എ​ന്നി വ​ർ​ക്കെ​തി​രേ വ​ഴി​ക്ക​ട​വ് പോ​ലീ​സ് നി​സാ​ര വ​കു​പ്പു​ക​ൾ ചേ​ർ​ത്താണ് കേസ് രജിസ്റ്റർ ചെയ്തത്.
പ​ണ​വും രാ​ഷ്‌ട്രീ​യ സ്വാ​ധീ​നവു​മു​പ​യോ​ഗി​ച്ച് പ്ര​തി​ക​ൾ മു​ൻ​കൂ​ർ ജാ​മ്യം നേ​ടി​യി​രി​ക്കു​ക​യാ​ണ്. എ​ട​ക്ക​ര സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​ക്കാ​ണ് കേ​സി​ന്‍റെ അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല. എ​ന്നാ​ൽ ഒ​രി​ക്ക​ൽ​പോ​ലും വീ​ട്ടി​ലെ​ത്തി അന്വേ​ഷ​ണ​ം ന​ട​ത്താ​ൻ സിഐ ത​യാ​റാ​യി​ട്ടി​ല്ലെന്ന് മാത്യുവിന്‍റെ കുടുംബം ആരോപിക്കുന്നു.
ഉ​ന്ന​ത രാ​ഷ്‌ട്രീ​യ സ്വാ​ധീ​ന​മു​ള്ള പ്ര​തി​ക​ളെ മു​ൻ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ചി​ല കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​ണ് സം​ര​ക്ഷി​ച്ചി​രു​ന്ന​ത്. ഇ​ട​തു​പ​ക്ഷം അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​പ്പോ​ൾ പ്ര​തി​ക​ളെ നി​യ​മ​ത്തി​ന്‍റെ മു​ന്നി​ൽ കൊ​ണ്ടു​വ​രു​മെ​ന്ന പ്ര​തീ​ക്ഷ മാ​ത്യു​വി​ന്‍റെ കു​ടും​ബ​ത്തി​നു​ണ്ടാ​യി​രു​ന്നു.
പ്ര​തി​ക​ളെ നി​യ​മ​ത്തി​ന്‍റെ മു​ന്നി​ലെ​ത്തി​ക്കു​മെ​ന്നു മാ​ത്യു​വി​ന്‍റെ വി​ധ​വ ജാ​ൻ​സി​ക്ക് പി.​വി അ​ൻ​വ​ർ എംഎൽഎ ഉ​റ​പ്പു ന​ൽ​കി​യ​താ​ണ്. എ​ന്നാ​ൽ ഉ​റ​പ്പു​ക​ൾ ജ​ല​രേ​ഖ​യാ​യി.
മു​ഖ്യ​മ​ന്ത്രി, വൈ​ദ്യു​തി മ​ന്ത്രി, വ​നം മ​ന്ത്രി, വ​നി​താ ക​മ്മീ​ഷ​ൻ, മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ എ​ന്നി​വ​ർ​ക്കെ​ല്ലാം ജാ​ൻ​സി പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും യാ​തൊ​രു ന​ട​പ​ടി​യു​മു​ണ്ടാ​യി​ട്ടി​ല്ല. ഒ​രു രൂ​പ പോ​ലും സ​ർ​ക്കാ​രി​ൽ നി​ന്നും ന​ഷ്ട​പ​രി​ഹാ​ര​മാ​യി ഈ ​കു​ടും​ബ​ത്തി​നു ല​ഭി​ച്ചി​ട്ടു​മി​ല്ല. നീ​തി ല​ഭി​ക്കു​ന്ന​തി​നു ജാ​ൻ​സി ക​യ​റി​യി​റ​ങ്ങാ​ത്ത ഓ​ഫീ​സു​ക​ളി​ല്ല.
മാ​ത്യു​വി​ന്‍റെ മ​ര​ണ​ത്തോ​ടെ കു​ടും​ബം ദു​രി​താ​വ​സ്ഥ​യി​ലാ​ണ്. കു​ടും​ബ​ത്തി​ന്‍റെ ഏ​ക ആ​ശ്ര​യ​മാ​യി​രു​ന്ന മാ​ത്യു ജോ​ലി ചെ​യ്താ​ണ് മാ​താ​പി​താ​ക്ക​ളും ഭാ​ര്യ​യും ര​ണ്ടു കു​ട്ടി​ക​ളു​മ​ട​ങ്ങു​ന്ന കു​ടും​ബം പു​ല​ർ​ത്തി​യി​രു​ന്ന​ത്. ജീ​വി​ത​മാ​ർ​ഗം അ​ട​ഞ്ഞ​തോ​ടെ സ്വ​ന്ത​മാ​യു​ണ്ടാ​യി​രു​ന്ന കു​റ​ച്ച് ഭൂ​മി വി​റ്റാ​ണ് ജാ​ൻ​സി കു​ട്ടി​ക​ളു​ടെ പ​ഠ​നം ന​ട​ത്തു​ന്ന​തും കു​ടും​ബം പു​ല​ർ​ത്തു​ന്ന​തും.
ചോ​ർ​ന്നൊ​ലി​ക്കു​ന്ന കൂ​ര​യ്ക്ക് പ​ക​ര​മാ​യി ചെ​റി​യൊ​രു വീ​ടും ഈ ​പ​ണ​മു​പ​യോ​ഗി​ച്ച് നിർമിക്കുന്നുണ്ട്. രോ​ഗി​ക​ളും വൃ​ദ്ധ​രു​മാ​യ മാ​താ​പി​താ​ക്ക​ളു​ടെ​യും ര​ണ്ടു മ​ക്ക​ളു​ടെ​യും ഭാ​രം​മു​ഴു​വ​ൻ ജാ​ൻ​സി​യു​ടെ ചു​മ​ലി​ലാ​ണി​പ്പോ​ൾ. നീ​തി​നി​ഷേ​ധ​ത്തി​നെ​തി​രെ മു​ഖ്യ​മ​ന്ത്രി​യെ നേ​രി​ട്ട് കാ​ണാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ് ജാ​ൻ​സി.