മഞ്ചേരി: മഞ്ചേരി എലന്പ്രയിൽ പ്രാഥമിക വിദ്യാലയം അനുവദിക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്ത് നൽകി.
സ്കൂൾ അനുവദിക്കണമെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാരനായ തേനത്ത് മുഹമ്മദ് ഫൈസി പ്രതിപക്ഷ നേതാവിനു നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് കത്ത്. മഞ്ചേരി നഗരസഭയിലെ എലന്പ്രയിൽ മുന്നൂറോളം കുടുംബങ്ങളിലെ കുട്ടികൾ കിലോമീറ്ററുകൾ താണ്ടിയാണ് പ്രാഥമിക വിദ്യാലയങ്ങളിലെത്തുന്നത്. സ്ഥലം ലഭ്യമാക്കിയാൽ സ്കൂൾ നൽകാമെന്ന ഉറപ്പിൻമേൽ 1985ൽ നാട്ടുകാർ പിരിവെടുത്ത് ഒരേക്കർ സ്ഥലം വാങ്ങിയിരുന്നു. എന്നാൽ സ്കൂൾ അനുവദിച്ചില്ല.
ഇക്കാര്യം ചൂണ്ടിക്കാട്ടി എലന്പ്രയിൽ പ്രാഥമിക വിദ്യാലയം സ്ഥാപിക്കാൻ സത്വര നടപടി സ്വീകരിക്കണമെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആവശ്യം.
എലന്പ്രയിൽ പ്രാഥമിക വിദ്യാലയം: മന്ത്രിക്ക് കത്ത് നല്കി
12:46 AM Feb 19, 2017 | Deepika.com