നിലന്പൂർ: മുതുകാട് ഡിവിഷനിലെ രണ്ടു വീടുകൾ കെഎസ്ഇബി സൗജന്യമായി വയറിംഗ് നടത്തി കണക്ഷൻ നൽകി. സന്പൂർണ വൈദ്യുതീകരണ യജ്ഞത്തിന്റെ ഭാഗമായാണ് മുതുകാട് സ്വദേശികളായ സജിത, സ്മിത എന്നിവരുടെ വീടുകളിൽ വൈദ്യുതി എത്തിച്ചു നൽകിയത്.
കെഎസ്ഇബി എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് ചെലവുകൾ വഹിക്കുന്നത്. വൈദ്യുതീകരണം കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ ഡിവിഷൻ സെക്രട്ടറി എം. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് എൻജിനിയർ ഹരിദാസ് അധ്യക്ഷനായിരുന്നു. വാർഡ് കൗണ്‍സിലർ പാലൊളി മെഹബൂബ്, സിപിഎം ലോക്കൽ സെക്രട്ടറി കക്കാടൻ റഹീം, പി. സുരേഷ് കുമാർ, പി. മുജീബ് എന്നിവർ പ്രസംഗിച്ചു. സൊസൈറ്റി ഡയറക്ടർ ജിജി ജോർജ് സ്വാഗതവും നിലന്പൂർ സെക്ഷൻ സബ് എൻജിനിയർ മൊയ്തീൻകുട്ടി നന്ദിയും പറഞ്ഞു.
രണ്ടു വീടുകൾക്കു സൗജന്യമായി വയറിംഗ് നടത്തി
12:46 AM Feb 19, 2017 | Deepika.com