പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ഉ​ത്പ​ന്ന വി​പ​ണ​ന​മേ​ള ആ​രം​ഭി​ച്ചു

12:46 AM Feb 19, 2017 | Deepika.com
പെ​രി​ന്ത​ൽ​മ​ണ്ണ : വ്യ​വ​സാ​യ വാ​ണി​ജ്യ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ലാ​ത​ല വ്യ​വ​സാ​യ ഉ​ത്പ​ന്ന പ്ര​ദ​ർ​ശ​ന വി​പ​ണ​ന​മേ​ള പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ആ​രം​ഭി​ച്ചു. ന​ഗ​ര​ത്തി​ലെ ഹൈ​ടെ​ക് ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ലാ​ണ് മേ​ള ന​ട​ക്കു​ന്ന​ത്.
ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് സ​ലീം പ്ര​ദ​ർ​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം മാ​നേ​ജ​ർ ല​വ്ലി​യ പ​ങ്കെ​ടു​ത്തു. ജി​ല്ല​യി​ലെ വ്യ​വ​സാ​യ സം​രം​ഭ​ക​ർ ഉ​ണ്ടാ​ക്കു​ന്ന ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് മേ​ള​യി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്.
ഭ​ക്ഷ്യ വ​സ്തു​ക്ക​ളാ​യ ബ്രോ​സ്റ്റ് പൗ​ഡ​ർ, ക​ബ്സ മ​സാ​ല, ച​ക്ക സ്ക്വാ​ഷ്, ച​ക്ക അ​വു​ലോ​സ് പൊ​ടി, ക​ല്ലു​മ്മ​ക്കാ​യ പൂ​വ​പ്പം, ക​പ്പ ഉ​ത്പ​ന്ന​ങ്ങ​ൾ എ​ന്നി വൈ​വി​ധ്യ​മാ​ർ​ന്ന​തും ചൂ​ര​ൽ ഉ​ത്പ​ന്ന​ങ്ങ​ൾ, സി​മ​ന്‍റ് ഉ​ത്പ​ന്ന​ങ്ങ​ൾ, പെ​ർ​ഫ്യൂം​സ്, പ​ർ​ദ്ദ​ക​ൾ, വു​ഡ് ക​ർ​വിം​ഗ്, ടെ​റാ കോ​ട്ട​മ്യൂ​റ​ൽ, ക​ളി​മ​ണ്‍ പാ​ത്ര​ങ്ങ​ൾ, കാ​പ്പി ഉ​ത്പ​ന്ന​ങ്ങ​ൾ എ​ന്നി​വ​യും പ്ര​ദ​ർ​ശ​ന​ത്തി​നു​ണ്ട്. ഉ​ച്ച​യ്ക്കു​ശേ​ഷം മൂ​ന്നു മു​ത​ൽ രാ​ത്രി 8.30 വ​രെ​യാ​ണ് പ്ര​ദ​ർ​ശ​ന സ​മ​യം.