മഞ്ചേരി: സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിന് നിയമ നിർമാണം നടത്താൻ സർക്കാർ തയാറാകണമെന്ന് എസ്എഫ്ഐ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി എം. വിജിൻ ഉദ്ഘാടനം ചെയ്തു. അടിയന്തരാവസ്ഥ കാലത്ത് രക്തസാക്ഷിത്വം വരിച്ച മുഹമ്മദ് മുസ്തഫയുടെ സഹോദരൻ അബുബക്കർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു.
ജില്ലാ ജോയിന്റ് സെക്രട്ടറി എം. ജോഷിത് രക്തസാക്ഷി പ്രമേയവും ജില്ലാ വൈസ് പ്രസിഡന്റ് വി. ആതിര അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ശ്യാം മോഹൻ, പ്രതിൻ ഷാജൽ എന്നിവർ പ്രസംഗിച്ചു.
എസ്എഫ്ഐ ജില്ലാ സമ്മേളനം
12:46 AM Feb 19, 2017 | Deepika.com