നിലന്പൂർ : ഫാത്തിമഗിരി ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ നാൽപ്പത്തി ആറാം വാർഷികാഘോഷം നടത്തി. പി.വി അൻവർ എംഎൽഎ ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള സമ്മാനങ്ങൾ എംഎൽഎ വിതരണം ചെയ്തു.
പ്രിൻസിപ്പൽ റെനിറ്റ എംഎൽഎക്ക് ഉപഹാരം കൈമാറി. നഗരസഭാധ്യക്ഷ പദ്മിനി ഗോപിനാഥ്, ആൻസമ്മ, സ്കൂൾ മാനേജർ സിസ്റ്റർ ജോവിറ്റ, വാർഡ് കൗണ്‍സിലർ മുസ്തഫ കളത്തുംപടിക്കൽ നിലന്പൂർ ലിറ്റിൽ ഫ്ളവർ ഫൊറോന വികാരി ഫാ. പോൾകൂട്ടാല എന്നിവർ പ്രസംഗിച്ചു. ഇൻഫന്റ് ജീസസ് ചർച്ച് വികാരി ഫാ. റാബിൻ മാഗസിൻ പ്രകാശനം ചെയ്തു.
സ്കൂൾ വാർഷികം
12:44 AM Feb 19, 2017 | Deepika.com