വാ​ർ​ഷി​കാ​ഘോ​ഷ​വും യാ​ത്ര​യ​യ​പ്പും

12:44 AM Feb 19, 2017 | Deepika.com
പൂ​ക്കോ​ട്ടും​പാ​ടം: പാ​യം​പാ​ടം ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ന്‍റെ 86 ാം വാ​ർ​ഷി​ക​വും വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​ൻ സി.​അ​ബ്ദു​റ​ഹി​മാ​നു യാ​ത്ര​യ​യ​പ്പും ന​ല്കി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​സു​ജാ​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ്പ്ര​സി​ഡ​ന്‍റ് നൊ​ട്ട​ത്ത് മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ചെ​മ്മി​ണി​ക്ക​ര ശ്രീ​ധ​ര​ൻ നാ​യ​ർ എ​ൻ​ഡോ​വ്മെ​ന്‍റ് വി​ത​ര​ണം കാ​ളി​കാ​വ് ബ്ലോ​ക്ക് അം​ഗം എ​ൻ.​എ ക​രീം നി​ർ​വ​ഹി​ച്ചു. ​
കെ.​പി ശ​ങ്ക​ര​ൻ മാ​സ്റ്റ​ർ എ​ൻ​ഡോ​വ്മെ​ന്‍റ് വി​ത​ര​ണം അ​മ​ര​ന്പ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഗം​ഗാ​ദേ​വി ശ്രീ​രാ​ഗം നി​വ​ഹി​ച്ചു. പൂ​ക്കോ​ട്ടും​പാ​ടം എ​എ​സ്ഐ സ​ത്യ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എം. ​കു​ഞ്ഞു​മു​ഹ​മ്മ​ദ്, ഡി.​ടി മു​ഹ​മ്മ​ദ്, എ​ൻ. പ്ര​ദീ​പ്, യു.​വി അ​നു​ശ്രീ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കു​ട്ടി​ക​ളു​ടെ ക​ലാ​വി​രു​ന്ന് അ​ര​ങ്ങേ​റി.