കേ​ര​ള എ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ൽ മ​ഞ്ഞ​പ്പി​ത്തം പ​ട​രു​ന്നു

12:44 AM Feb 19, 2017 | Deepika.com
ക​രു​വാ​രക്കു​ണ്ട്: തോ​ട്ടം മേ​ഖ​ല​യാ​യ കേ​ര​ള എ​സ്റ്റേ​റ്റി​ലെ കേ​ലം​പ​റ്റ പ​ള്ളി​ക്കു​ന്ന് ഭാ​ഗ​ത്ത് മ​ഞ്ഞ​പ്പി​ത്തം പ​ട​ർ​ന്നു പി​ടി​ച്ച​തി​നെ തു​ട​ർ​ന്ന് സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം ഇ​രു​പ​തോ​ളം പേ​രെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
നി​ര​വ​ധി​യാ​ളു​ക​ൾ പ​ച്ച​മ​രു​ന്നു​പ​യോ​ഗി​ച്ചു​ള്ള ഒ​റ്റ​മൂ​ലി ചി​കി​ത്സ​യും തേ​ടുന്നുണ്ട്.
പ്ര​ദേ​ശ​ത്ത് മ​ഞ്ഞ​പ്പി​ത്തം പ​ട​ർ​ന്നു പി​ടി​ച്ചി​ട്ടും ആ​രോ​ഗ്യ വ​കു​പ്പ​് ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചി​ല്ലെ​ന്നും കി​ണ​റു​ക​ളി​ൽ അ​വ​ശേ​ഷി​ച്ച വെ​ള്ള​ത്തി​ൽ ക്ലോ​റി​നേ​ഷ​ൻ ന​ട​ത്താ​ൻ ത​യാ​റാ​യി​ട്ടി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്.
ജ​ല​നി​ധി പ​ദ്ധ​തി വ​ഴി ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കു ല​ഭി​ക്കു​ന്ന വെ​ള്ളം ഉ​പ​യോ​ഗ​യോഗ്യമല്ലെന്നും ഒ​ലി​പ്പു​ഴ​യി​ൽ കെ​ട്ടി നി​ർ​ത്തി​യി​രി​ക്കു​ന്ന ​ജ​ലം ക്ലോ​റി​നേ​ഷ​ൻ ന​ട​ത്താ​തെ​യാ​ണ് വി​ത​ര​ണം ന​ട​ത്തു​ന്ന​തെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.
കഴിഞ്ഞ​വ​ർ​ഷം ജ​ല​നി​ധി പ​ദ്ധ​തി വ​ഴി വി​ത​ര​ണം ചെ​യ്ത വെ​ള്ളം ഉ​പ​യോ​ഗി​ച്ച​വർക്ക് പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ പി​ടി​പെ​ട്ടി​രു​ന്നു.