കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് അനിവാര്യം

12:42 AM Feb 19, 2017 | Deepika.com
പെ​രി​ന്ത​ൽ​മ​ണ്ണ : അ​ഴി​മ​തി ര​ഹി​ത സി​വി​ൽ സ​ർ​വീ​സ് കെ​ട്ടി​പ്പ​ടു​ക്കാ​ൻ മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രും ഒരുമിക്ക​ണ​മെ​ന്ന് കേ​ര​ള എ​ൻ​ജി​ഒ യൂ​ണി​യ​ൻ ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.
സി​ഐ​ടി​യു അ​ഖി​ലേ​ന്ത്യാ സെ​ക്ര​ട്ട​റി പി.​ ന​ന്ദ​കു​മാ​ർ പ്ര​തി​നി​ധി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് സ​ർ​വീ​സ് കാ​ല​ഘ​ട്ട​ത്തി​ന്‍റെ അ​നി​വാ​ര്യ​ത​യാ​ണെ​ന്നും അ​തി​നെ അ​ട്ടി​മ​റി​ക്കാ​നു​ള്ള നീ​ക്ക​ത്തെ ചെ​റു​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​സി​ഡ​ന്‍റ് ടി.​എം.​ഋ​ഷി​കേ​ശ​ൻ അ​ധ്യ​ക്ഷ​ത വഹിച്ചു. എ​ഫ്എ​സ്ഇ​ടി​ഒ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബേ​ബി​മാ​ത്യു, കോ​ണ്‍​ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് സെ​ൻ​ട്ര​ൽ ഗ​വ​ണ്‍​മെ​ന്‍റ് എം​പ്ലോ​യീ​സ് ആ​ൻ​ഡ് വ​ർ​ക്കേ​ഴ്സ് ജി​ല്ലാ ക​ണ്‍​വീ​ന​ർ പി.​ഋ​ഷി​കേ​ശ് കു​മാ​ർ, യൂ​ണി​യ​ൻ സം​സ്ഥാ​ന വൈ​സ്പ്ര​സി​ഡ​ന്‍റ് സു​ജാ​ത കൂ​ട​ത്തി​ങ്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കൗ​ണ്‍​സി​ൽ യോ​ഗത്തിൽ പി.​തു​ള​സീ​ദാ​സ് അധ്യക്ഷത വഹിച്ചു. പ്ര​സി​ഡ​ന്‍റാ​യി ടി.​എം. ഋ​ഷി​കേ​ശ​ൻ, വൈ​സ്പ്ര​സി​ഡ​ന്‍റു​മാ​രാ​യി വി.​കെ രാ​ജേ​ഷ്, ടി.​കേ​സ​രീ​ദേ​വി, ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി എ.​കെ.​കൃ​ഷ്ണ​പ്ര​ദീ​പ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യി കെ.​മോ​ഹ​ന​ൻ, കെ.​വി​ജ​യ​കു​മാ​ർ ട്ര​ഷ​റ​റാ​യി കെ.​ര​വീ​ന്ദ്ര​ൻ ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ളാ​യി പി.​തു​ള​സീ​ദാ​സ്, കെ.​സു​നി​ൽ​കു​മാ​ർ, കെ.​പി.​പു​ഷ്പ, സി.​പി.​സ​ലീം, പി.​മോ​ഹ​ൻ​ദാ​സ്, പി.​വേ​ണു​ഗോ​പാ​ൽ, വി.​പി.​സി​നി, ഇ.​പി.​മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​രെ​യും 22 അം​ഗ ജി​ല്ലാ ക​മ്മി​റ്റി​യെ​യും 48 സം​സ്ഥാ​ന കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ളെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ജ്വാ​ല ക​ലാ കാ​യി​ക സ​മി​തി അ​വ​ത​രി​പ്പി​ച്ച ക​ലാ​സ​ന്ധ്യ​ അ​ര​ങ്ങേ​റി.
ഇന്ന് രാ​വി​ലെ ​ന​ട​ക്കു​ന്ന സെ​മി​നാ​റി​ൽ കേ​ളു​വേ​ട്ട​ൻ പ​ഠ​ന​ഗ​വേ​ഷ​ണ കേ​ന്ദ്രം ഡ​യ​റ​ക്ട​ർ കെ.​ടി.​കു​ഞ്ഞി​ക്ക​ണ്ണ​ൻ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഉ​ച്ച​യ്ക്ക് ശേ​ഷം ന​ട​ക്കു​ന്ന സു​ഹൃ​ദ് സ​മ്മേ​ള​നം പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.