കിടപ്പുമുറിയിൽ മരിച്ചനിലയിൽ
11:34 PM Feb 18, 2017 | Deepika.com
കുഴിക്കാട്ടുശേരി: കുന്നത്തേരി മോഹനന്റെ മകൻ ഹേമന്ത്(17) കിടപ്പുമുറിയിൽ മരിച്ചനിലയിൽ കാണപ്പെട്ടു. കഴിഞ്ഞദിവസം രാത്രി കുടുംബക്ഷേത്രത്തിലെ ഉത്സവാഘോഷത്തിന് പോയി വന്നശേഷം രാത്രി പത്തിന് ഉറങ്ങാൻ കിടന്നതായിരുന്നു. രാവിലെ ആറിന് അബോധാവസ്ഥയിൽ കാണപ്പെട്ട ഹേമന്തിനെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം സംസ്കരിച്ചു. പുത്തൻചിറ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ്. അമ്മ: സിന്ധു. സഹോദരങ്ങൾ: ഹരിത, ഹരീഷ്.