പു​ത്ത​ന​ങ്ങാ​ടി സെ​ന്‍റ് ജോ​സ​ഫ്സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ വാ​ർ​ഷി​കം

01:05 AM Feb 15, 2017 | Deepika.com
പെ​രി​ന്ത​ൽ​മ​ണ്ണ: പു​ത്ത​ന​ങ്ങാ​ടി സെ​ന്‍റ് ജോ​സ​ഫ്സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ന്‍റെ 14ാം വാ​ർ​ഷി​ക​വും (കൊ​യ്നോ​നി​യ - 2017) മാ​ഗ​സി​ൻ പ്ര​കാ​ശ​ന​വും സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ച്ചു. ര​ക്ഷി​താ​ക്ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ക​ലാ​പ​രി​പാ​ടി​ക​ൾ സം​ഗ​മി​ച്ച കൊ​യ്നോ​നി​യ (കൂ​ട്ടാ​യ്മ) വേ​റി​ട്ട അ​നു​ഭ​വ​മാ​യി​രു​ന്നു. സം​സ്ഥാ​ന, ജി​ല്ലാ​ത​ല​ങ്ങ​ളി​ൽ സ​മ്മാ​ന​ർ​ഹ​മാ​യ പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. വൈ​സ്പ്രി​ൻ​സി​പ്പ​ൽ ഫാ.​ഷി​ബു മ​ണ്ണ​ഞ്ചേ​രി​ൽ നേ​തൃ​ത്വം ന​ല്കി. സാ​ഹി​ത്യ​കാ​ര​ൻ മ​ണ​ന്പൂ​ർ രാ​ജ​ൻ ബാ​ബു വാ​ർ​ഷി​കം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രൊ​വി​ൻ​ഷ്യൽ സു​പ്പീ​രി​യ​ർ റ​വ.​ഫാ.​സ​ജി മു​തി​രേ​ന്തി​ക്ക​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഫാ.​മ​നോ​ജ് വെ​ട്ടം​ത​ട​ത്തി​ൽ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. സെ​ന്‍റ്മേ​രീ​സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ​ഫാ.​ജോ​സ് മാ​ത്യു​പാ​റ​യി​ൽ മാ​ഗ​സി​ൻ (ജോ​സ​ഫി​റ്റ) പ്ര​കാ​ശ​നം ചെ​യ്തു. അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​കേ​ശ​വ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ടി.​കെ. റ​ഷീ​ദ​ലി, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.