വാ​ർ​ധ​ക്യത്തിൽ വീ​ണ്ടും ഒ​രു ബാ​ല്യം

01:05 AM Feb 15, 2017 | Deepika.com
മ​ല​പ്പു​റം: കോ​ഡൂ​ർ ഒ​റ്റ​ത്ത​റ​യി​ലെ ഗ​ണ്ണേ​ഴ്സ് എ​ഫ്സി ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വാ​ർ​ധ​ക്യം വീ​ണ്ടും ഒ​രു ബാ​ല്യം എ​ന്ന സ​ന്ദേ​ശ​വു​മാ​യി നാ​ട്ടി​ലെ മു​തി​ർ​ന്ന​വ​ർ​ക്ക് വി​നോ​ദ​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു. വി​നോ​ദ സ്ഥ​ല​ങ്ങ​ളൊ​ന്നും സ​ന്ദ​ർ​ശി​ച്ചി​ട്ടി​ല്ലാ​ത്ത, പ​ര​സ​ഹാ​യം കൂ​ടാ​തെ യാ​ത്ര ചെ​യ്യാ​ൻ ക​ഴി​യാ​ത്ത​തു കാ​ര​ണം വീ​ടു​ക​ളി​ൽ ഒ​തു​ങ്ങി​കൂ​ടു​ന്ന പ്ര​ദേ​ശ​ത്തെ മു​തി​ർ​ന്ന​വ​രെ​യാ​ണ് വി​നോ​ദ​യാ​ത്ര​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ത്ത്.
മു​തി​ർ​ന്ന​വ​ർ ഒ​ത്തു​കൂ​ടി പ​ഴ​യ​കാ​ല ഓ​ർ​മ​ക​ൾ പ​ങ്കു​വ​ച്ച​പ്പോ​ൾ വാ​ർ​ധ​ക്യം യു​വ​ത്വ​ത്തി​ലേ​ക്ക് വ​ഴി​മാ​റി. മ​ല​ന്പു​ഴ ഉ​ദ്യാ​നം, ടി​പ്പു സു​ൽ​ത്താ​ൻ കോ​ട്ട ഉ​ൾ​പ്പെ​ടെ പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്കാ​ണ് യാ​ത്ര സം​ഘ​ടി​പ്പി​ച്ച​ത്. വി​നോ​ദ​യാ​ത്ര​യു​ടെ ഉ​ദ്ഘാ​ട​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം എം.​കെ മു​ഹ്സി​ൻ ഫ്ലാഗ് ഓഫ് ചെയ്യ്തു. ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഇ​ർ​ഷാ​ദ് പാ​ട്ടു​പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം മു​ഹ​മ്മ​ദ് മ​ച്ചി​ങ്ങ​ൽ, ക്ല​ബ് ഭാ​ര​വാ​ഹി​ക​ളാ​യ സി​റാ​ജ് പാ​ട്ടു​പാ​റ, മ​ൻ​സൂ​ർ പൂ​വ​ല്ലൂ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ടി. ​ആ​രി​ഫ​ലി, ന​ജ്മു​ദീ​ൻ ആ​ലു​ങ്ങ​ൽ, എ​സ്. അ​ബ്ദു​ൾ റ​ഫീ​ഖ്, പി. ​അ​ൻ​വ​ർ, പി. ​റാ​ഫി, വി.​ടി. സു​ഫൈ​ൽ, പി. ​ല​ത്തീ​ഫ്, പി. ​റ​ഹീ​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.