വ​ഴി വാ​ണി​ഭ​ത്തി​നെ​തി​രേ പ്രതിഷേധ തെ​രു​വു ക​ച്ച​വ​ടം

01:05 AM Feb 15, 2017 | Deepika.com
മ​ഞ്ചേ​രി: ന​ഗ​ര​ത്തി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും വ​ർ​ധി​ച്ചു വ​രു​ന്ന അ​ന​ധി​കൃ​ത വ​ഴി വാ​ണി​ഭ​ങ്ങ​ൾ​ക്കെ​തി​രേ കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി മ​ഞ്ചേ​രി യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ഞ്ചേ​രി​യി​ൽ പ്ര​തി​ഷേ​ധ തെ​രു​വു ക​ച്ച​വ​ടം സം​ഘ​ടി​പ്പി​ച്ചു. സീ​തി​ഹാ​ജി മെ​മ്മോ​റി​യ​ൽ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് മു​പ്പ​തോ​ളം താ​ത്കാ​ലി​ക സ്റ്റാ​ളു​ക​ൾ കെ​ട്ടി​യാ​യി​രു​ന്നു തെ​രു​വു വ്യാ​പാ​രം.
പ​ച്ച​ക്ക​റി, പ​ഴ​വ​ർ​ഗ​ങ്ങ​ൾ, മ​ണ്‍​പാ​ത്ര​ങ്ങ​ൾ, വ​സ്ത്ര​ങ്ങ​ൾ, ഇ​മി​റ്റേ​ഷ​ൻ ആ​ഭ​ര​ണ​ങ്ങ​ൾ, സു​ഗ​ന്ധ​ദ്ര​വ്യ​ങ്ങ​ൾ, മ​ത്സ്യം, സൗ​ന്ദ​ര്യ വ​ർ​ധ​ക വ​സ്തു​ക്ക​ൾ, എ​ൽ​ഇ​ഡി ബ​ൾ​ബു​ക​ൾ, സ്കൂ​ൾ ബാ​ഗു​ക​ൾ, ചെ​രു​പ്പു​ക​ൾ തു​ട​ങ്ങി വി​വി​ധ ഉ​ത്പ്പ​ന്ന​ങ്ങ​ൾ കു​റ​ഞ്ഞ വി​ല​യി​ൽ സ്റ്റാ​ളു​ക​ളി​ൽ വി​ൽ​പ്പ​ന ന​ട​ത്തി​യാ​യി​രു​ന്നു പ്ര​തി​ഷേ​ധം. വ​ൻ കെ​ട്ടി​ട വാ​ട​ക​യും നി​കു​തി​ ന​ൽ​കി​ നി​യ​മ​പ​ര​മാ​യ രീ​തി​യി​ൽ ക​ച്ച​വ​ടം ന​ട​ത്തു​ന്ന വ്യാ​പാ​രി​ക​ളു​ടെ ന​ട്ടെ​ല്ലൊ​ടി​ക്കു​ന്ന അ​ന​ധി​കൃ​ത തെ​രു​വു ക​ച്ച​വ​ട​ക്കാ​ർ​ക്കെ​തി​രേ ന​ട​പ​ടി അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു നി​ന്നും ഉ​ണ്ടാ​കാ​ത്ത​പ​ക്ഷം ശ​ക്ത​മാ​യ സ​മ​ര പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് പ്ര​തി​ഷേ​ധ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്ത സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ ​ഹ​സ​ൻ കോ​യ പ​റ​ഞ്ഞു. യു​പി​എ സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന നി​യ​മ പ്ര​കാ​ര​ം തെ​രു​വു ക​ച്ച​വ​ട​ക്കാ​രെ പു​ന​ര​ധി​വ​സി​പ്പി​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത വ​ഴി വാ​ണി​ഭ​ക്കാ​രെ പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.
മ​ഞ്ചേ​രി​യി​ലെ സ​മ​രം സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​പ്പ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ.​കെ.​എം ഹ​നീ​ഫ ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ്് ഇ.​കെ ചെ​റി, യൂ​ത്ത് വിം​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ്് ബാ​ബു കാ​രാ​ശേ​രി, മു​ഹ​മ്മ​ദ്കു​ട്ടി റാ​ബി​യ, പ്ര​മോ​ദ് അ​രി​യ​ല്ലൂ​ർ, മാ​നു ഹാ​ജി, സ​ലീം അ​പ്സ​ര, നാ​സ​ർ മേ​ലാ​ക്കം, ഇ.​കെ മൊ​യ്തീ​ൻ​കു​ട്ടി, ഷാ​ഫി പി.​വി.​എം, അ​ശോ​ക് കു​മാ​ർ, കെ.​ജ​ബാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.