ക്ഷേത്രോത്സവം സമാപിച്ചു
01:04 AM Feb 15, 2017 | Deepika.com
നിലന്പൂർ: നിലന്പൂർ നടുവിലക്കളം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ ഉത്സവം ഇന്നലെ നടന്ന ആറാട്ട് സദ്യയോടെ സമാപിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ക്ഷേത്രം തന്ത്രി കിഴക്കുന്പാട്ടില്ലത്ത് വാസുദേവൻ നന്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ ക്ഷേത്രത്തിൽ ഉത്സവം കൊടിയേറിയത്. ഇന്നലെ രാവിലെ അഞ്ചിന് പള്ളിയുണർത്തലോടെയാണ് ചടങ്ങുകൾ തുടങ്ങിയത്. ഗണപതിഹോമം, കരിക്കഭിഷേകം, പാലഭിഷേകം, മഞ്ഞളഭിഷേകം എന്നിവ നടന്നു. രാവിലെ എട്ടിനു ഹൈസ്കൂൾ കടവിൽ ആറാട്ട് നടത്തി. തുടർന്ന് തിരിച്ചെഴുന്നെള്ളത്ത്. ഉച്ചപൂജക്ക് ശേഷം ശ്രീഭൂതബലി കഴിഞ്ഞ് 11ന് ആറാട്ടുസദ്യയും കഴിഞ്ഞതോടെ ഉത്സവം കൊടിയിറങ്ങി.