നിലന്പൂർ: എരഞ്ഞിമങ്ങാട് ഗവണ്മെന്റ് യുപി സ്കൂളിന്റെ 89ാമത് വാർഷികവും പുതിയതായി നിർമിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനവും 17ന് വൈകുന്നേരം അഞ്ചിന് സ്കൂളിൽ നടക്കും. പി.കെ. ബഷീർ എംഎൽഎ ഉദ്ഘാടനം ചെയ്യും.
എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നു ലഭിച്ച 20 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച രണ്ട് ക്ലാസ് മുറികളുടെയും സ്കൂളിനു ലഭിച്ച അവാർഡ് തുകയും അധ്യാപകരുടെയും രക്ഷകർത്താക്കളുടെയും ചാലിയാർ ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ഫണ്ട് ഉപയോഗിച്ചു നിർമിച്ച രണ്ടു ക്ലാസ് മുറികളുടെയും ഉദ്ഘാടനമാണ് നടക്കുക. പഞ്ചായത്ത് പ്രസിഡന്റ് പി.ടി. ഉസ്മാൻ അധ്യക്ഷത വഹിക്കും.
സ്കൂൾ വാർഷികവും കെട്ടിടോദ്ഘാടനവും 17ന്
01:04 AM Feb 15, 2017 | Deepika.com