കരുളായി: എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം ലക്ഷ്യമാക്കി വിദ്യാലയങ്ങളിൽ നിശാപഠന ക്യാന്പുകൾ സജീവം. കരുളായി കെ.എം ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകരുടെ നേതൃത്വത്തിൽ ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി. ജൂണ്‍ തൊട്ടു തന്നെ പഠന നിലവാരം തിരിച്ചറിയാനും ഗൃഹാന്തരീക്ഷവും കഴിവുകളും മനസിലാക്കാൻ കുട്ടിയെ അറിയാൻ വിവരശേഖരണവും നടത്തിയിരുന്നു.
വിദ്യാർഥികളെ വിവിധ ക്ലാസുകളായി തിരിച്ച് എല്ലാവർക്കും പരിഗണന ലഭിക്കുന്ന രീതിയിലാണ് പഠന പ്രവർത്തനങ്ങൾ നടത്തുന്നത്.
ഡിസംബർ മാസത്തോടെ പത്താം ക്ലാസുകാരുടെ പാഠങ്ങൾ പൂർത്തിയാക്കി ജനുവരി മുതൽ പ്രത്യേക റിവിഷൻ ക്ലാസുകളും വിലയിരുത്തലുകളും പരിഹാര ബോധന പരിപാടികളും നടത്തിയിരുന്നു. രാവിലെ ഒന്പതുമുതൽ വൈകുന്നേരം അഞ്ചുവരെ ആറു വിഭാഗങ്ങളിലായി റിവിഷൻ ക്ലാസുകൾ നടക്കുന്നുണ്ട്. ഇവരുടെ പഠനത്തിനുവേണ്ടി എസ്ആർജിഎസ്എസ്സി എന്നിവ തയാറാക്കിയ പ്രത്യേക മോഡ്യൂളുകൾ അനുസരിച്ചുള്ള റിവിഷൻ പൂർത്തിയാക്കി കഴിഞ്ഞു. പകൽ നടക്കുന്ന റിവിഷൻ ക്ലാസുകളുടെ ഫലപ്രാപ്തി പരിശോധിക്കാൻ മാതൃക പരീക്ഷകൾ, ചോദ്യാവലോകനം എന്നിവയാണ് രാത്രികാലങ്ങളിൽ നടക്കുന്നത്.
എസ്എസ്എൽസി: വിദ്യാലയങ്ങളിൽ നിശാപഠനം സജീവമാകുന്നു
01:04 AM Feb 15, 2017 | Deepika.com