ചാലിയാർ ലഹരിമുക്തമാക്കാൻ ജാഗ്രതാ സമിതി ഇന്ന്
01:04 AM Feb 15, 2017 | Deepika.com
നിലന്പൂർ: ലഹരിമുക്ത ചാലിയാർ എന്ന ലക്ഷ്യവുമായി ഇന്നു എരഞ്ഞിമങ്ങാട് ഗവണ്മെന്റ് ഹയർസെക്കൻഡറി സ്കൂളിൽ യോഗം ചേരും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി ഉസ്മാനാണ് യോഗം വിളിച്ചത്. പോലീസ്, എക്സൈസ് വകുപ്പുകൾക്കു പുറമെ പഞ്ചായത്തിലെ പ്രധാന രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ജനപ്രതിനിധികൾ, ക്ലബ് ഭാരവാഹികൾ, സന്നദ്ധ സംഘടനാ പ്രവർത്തകർ, മത, സാമൂഹ്യ, സാംസ്കാരിക മേഖലകളിൽ നിന്നുള്ളവർ അധ്യാപകർ പൊതുജനങ്ങൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. ജാഗ്രതാ സമിതിക്കും യോഗത്തിൽ രൂപം നൽകും.