പാ​ര​ല​ൽ സ​ർ​വീ​സി​നെ​തി​രേ സ​മ​ര​രം​ഗ​ത്തി​റ​ങ്ങാ​ൻ തീ​രു​മാ​നം

01:01 AM Feb 15, 2017 | Deepika.com
തേ​ഞ്ഞി​പ്പ​ലം: പാ​ര​ല​ൽ സ​ർ​വീ​സി​നെ​തി​രേ സ​മ​ര രം​ഗ​ത്തി​റ​ങ്ങാ​ൻ ബ​സ് ഉ​ട​മ​ക​ളു​ടെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ​യും സം​യു​ക്ത​യോ​ഗം തീ​രു​മാ​നി​ച്ചു. പ​ള്ളി​ക്ക​ൽ ബ​സാ​റി​ൽ നി​ന്നും ഫ​റോ​ക്കി​ലേ​ക്കും കോ​ഴി​ക്കോ​ട് ഭാ​ഗ​ങ​ളി​ലേ​ക്കും സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സ് ഉ​ട​മ​ക​ളു​ടെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.
പാ​ര​ല​ൽ സ​ർ​വീ​സ് കാ​ര​ണം വ​രു​മാ​ന​ത്തി​ൽ വ​ലി​യ ന​ഷ്ട​മാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ആ​ദ്യ പ​ടി​യാ​യി ആ​ർ​ടി​ഒ​യ്ക്കും സി​ഐ, എ​സ്ഐ തു​ട​ങ്ങി​യ​വ​ർ​ക്ക് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കും. 19ന് ​വൈ​കിട്ട് ഏ​ഴി​ന് ഇ​ടി​മു​ഴി​ക്ക​ൽ മ​ൻ​ബ്ബ​ഹു​ൽ ഉ​ലൂം മ​ദ്ര​സ​യി​ൽ വ​ച്ച് വി​പു​ല​മാ​യ ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്താ​നും അ​നി​ശ്ചി​ത കാ​ല സ​മ​ര പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യാ​നു​മാ​ണ് തി​രു​മാ​നം. യോ​ഗ​ത്തി​ൽ ഹം​സ കെ.​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജം​ഷീ​ർ ആ​ൽ​പ്പ​റ​ബ, അ​സ്ലം മാ​ട്ടി​ൽ, ടി.​ആ​ർ ജി​തേ​ഷ്, വി. ​ഷി​ഹാ​ബു​ദീ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.