കൈ​നി​റ​യെ സ​മ്മാ​ന​ങ്ങ​ളുമായി പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ

01:01 AM Feb 15, 2017 | Deepika.com
പെ​രി​ന്ത​ൽ​മ​ണ്ണ: ജീ​വ​നം ശു​ചി​ത്വ പ​ദ്ധ​തി​യി​ൽ ചേ​ർ​ന്ന​വ​ർ​ക്ക് ആ​ക​ർ​ഷ​ക​മാ​യ ശു​ചി​ത്വ സ​മ്മാ​ന​ങ്ങ​ളു​മാ​യി പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ. ജീ​വ​നം ശു​ചി​ത്വ സു​ന്ദ​ര ജൈ​വ ന​ഗ​രം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭ​യി​ൽ ന​ട​പ്പാ​ക്കു​ന്ന സ​ന്പൂ​ർ​ണ മാ​ലി​ന്യ സം​സ്കര​ണ പ​ദ്ധ​തി​യി​ൽ ചേ​ർ​ന്ന​വ​ർ​ക്കാ​ണ് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​ത്.
ജീ​വ​നം പ​ദ്ധ​തി ആ​രം​ഭി​ച്ച ആ​ദ്യ​ഘ​ട്ട 12 വാ​ർ​ഡു​ക​ളി​ൽ ശു​ചി​താ​കാ​ർ​ഡ് എ​ടു​ത്ത് പ​ദ്ധ​തി​യി​ൽ അം​ഗ​മാ​യ​വ​ർ​ക്കാ​ണ് സ​മ്മാ​ന പ​ദ്ധ​തി. ശു​ചി​ത്വ പ​ദ്ധ​തി​യി​ൽ ചേ​ർ​ന്ന വീ​ടു​ക​ളി​ൽ യൂ​സ​ർ​ഫീ സ്വ​രൂ​പി​ക്കു​ന്ന ഘ​ട്ട​ത്തി​ൽ ഓ​രോ വീ​ടു​ക​ൾ​ക്കും ജീ​വ​നം സൂ​പ്പ​ർ​വൈ​സ​ർ​മാ​ർ സ​മ്മാ​ന​കൂ​പ്പ​ണ്‍ ന​ൽ​കും മാ​ർ​ച്ച് മാ​സ​ത്തി​ൽ ന​റു​ക്കെ​ടു​പ്പ് ന​ട​ത്തി ഒ​ന്നാം സ്ഥാ​നം ല​ഭി​ക്കു​ന്ന​വ​ർ​ക്ക് ഒ​രു പ​വ​ൻ സ്വ​ർ​ണ​നാ​ണ​യ​വും ര​ണ്ടാം സ്ഥാ​ന​ത്തി​നു അ​ര​പ​വ​ൻ സ്വ​ർ​ണ നാ​ണ​യ​വും മൂ​ന്നാം സ്ഥാ​ന​ത്തി​നു ഡി​ന്ന​ർ സെ​റ്റും ന​ൽ​കും. പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ളും ഉ​ണ്ടാ​യി​രി​ക്കും.
ജീ​വ​നം ശു​ചി​ത്വ പ​ദ്ധ​തി​യെ കൂ​ടു​ത​ൽ ജ​ന​കീ​യ​വ​ത്കരി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ​മ്മാ​ന പ​ദ്ധ​തി. ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ൽ ഹാ​ളി​ൽ ചേ​ർ​ന്ന ശു​ചി​ത്വ കൗ​ണ്‍​സി​ലി​ലാ​ണ് ചെ​യ​ർ​മാ​ൻ എം.​മു​ഹ​മ്മ​ദ് സ​ലീം ശു​ചി​ത്വ സ​മ്മാ​ന പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​ത്.
പ്ലാ​സ്റ്റി​ക് സ​ഞ്ചി​ക​ളു​ടെ അ​മി​ത ഉ​പ​യോ​ഗം ത​ട​യു​ന്ന​തി​നു വീ​ടു​ക​ളി​ൽ സൗ​ജ​ന്യ​മാ​യി സ​ഞ്ചി​ക​ൾ ന​ൽ​കാ​നും തീ​രു​മാ​ന​മാ​യി. ന​ഗ​ര​സ​ഭ സ്പോ​ണ്‍​സ​ർ​ഷി​പ്പോ​ടെ​യാ​ണ് സ​ഞ്ചി​ക​ൾ ന​ൽ​കു​ന്ന​ത്.
സ​ഞ്ചി​ക​ൾ ജീ​വ​നം സൂ​പ്പ​ർ​വൈ​സ​ർ​മാ​ർ വീ​ടു​ക​ളി​ലെ​ത്തി​ക്കും. സ​ഞ്ചി​യു​ടെ​യും സ​മ്മാ​ന​ക്കൂ​പ്പ​ണു​ക​ളു​ടെ​യും വി​ത​ര​ണോ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ എം. ​മു​ഹ​മ്മ​ദ് സ​ലീം ജീ​വ​നം സൂ​പ്പ​ർ​വൈ​സ​ർ യു.​പി​ആ​യി​ഷ​ക്ക് ന​ൽ​കി നി​ർ​വ​ഹി​ച്ചു. മാ​ർ​ച്ച് മാ​സ​ത്തി​ൽ 12 വാ​ർ​ഡു​ക​ളി​ലെ ആ​ദ്യ​ഘ​ട്ട ശു​ചി​ത്വ ദൗ​ത്യം പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​നും കൂ​ടു​ത​ൽ ജ​ന​ങ്ങ​ളി​ലേ​ക്ക് പ​ദ്ധ​തി വ്യാ​പി​പ്പി​ക്കു​ന്ന​തി​നും കൗ​ണ്‍​സി​ൽ തീ​രു​മാ​നി​ച്ചു.
ന​ഗ​ര​സ​ഭാ ഉ​പാ​ധ്യ​ക്ഷ നി​ഷി അ​നി​ൽ രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു .
സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷന്മാ​രാ​യ പ​ത്ത​ത്ത് ആ​രി​ഫ്, എ.​ര​തി കൗ​ണ്‍​സി​ല​ർ​മാ​രാ​യ ജം​നാ​ബി​ൻ​ത്, ഹ​ന്ന, ല​ക്ഷ്മി കൃ​ഷ്ണ​ൻ, റ​ജീ​ന ഷൈ​ജ​ൽ, നാ​സ​ർ​കു​ട്ടി, ന​സീ​റ, മൈ​മൂ​ന, ഹു​സൈ​ന നാ​സ​ർ, ഇ.​പി. അ​രു​ണ്‍, അ​ലീ​ന മ​റി​യം, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ടി. ​കു​ഞ്ഞി​മു​ഹ​മ്മ​ദ്, ഓ​വ​ർ​സി​യ​ർ സി.​പി ബൈ​ജു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.