പെരിന്തൽമണ്ണ: അങ്ങാടിപ്പുറം പോളിടെക്നിക് കോളജിൽ വിദ്യാർഥിയെയും മാതാവിനെയും അക്രമിച്ച എസ്എഫ്ഐ പ്രവർത്തകരെ കോളജിൽ നിന്നു പുറത്താക്കണമെന്ന് പെരിന്തൽമണ്ണ മണ്ഡലം എംഎസ്എഫ് ആവശ്യപ്പെട്ടു.
കാന്പസുകളിലെ സമാധാനാന്തരീക്ഷം തകർത്ത് വിദ്യാർഥികളിൽ ഭീതി വളർത്തി സംഘടനാ പ്രവർത്തനം നടത്തുന്ന എസ്എഫ്ഐ കാന്പസുകളിലെ ഫാസിസ്റ്റ് സംഘടനയാണെന്നും ജനാധിപത്യ മൂല്യങ്ങൾ അട്ടിമറിക്കാനുള്ള ശ്രമങ്ങളിൽ നിന്നു എസ്എഫ്ഐ പിന്മാറിയില്ലെങ്കിൽ ശക്തമായ തിരിച്ചടിക്കാൻ എംഎസ്എഫ് നിർബന്ധിതമാവുമെന്നും നേതാക്കൾ സൂചിപ്പിച്ചു. എംഎസ്എഫ് സംസ്ഥാന വിംഗ് കണ്‍വീനർ റഷീദ് മേലാറ്റൂർ, ജില്ലാ വിംഗ് കണ്‍വീനർ സലാം മണലായ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ശംസീർ മേലേതിൽ, മുബാറക് മലയിൽ, പെരിന്തൽമണ്ണ മണ്ഡലം വൈസ് പ്രസിഡന്റ് ശാഫി ചുങ്കത്ത് എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
പോളിടെക്നിക്കിലെ സംഘർഷം: കുറ്റക്കാരെ പുറത്താക്കണമെന്ന് എംഎസ്എഫ്
01:01 AM Feb 15, 2017 | Deepika.com