നിലന്പൂർ: ജില്ലാ ഭക്ഷ്യ സുരക്ഷാ വകുപ്പ് നിലന്പൂരിൽ പുതിയതായി അനുവദിച്ച സർക്കിൾ ഓഫീസ് പി.വി അൻവർ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ കെ.സുഗുണൻ അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി സുഗതൻ, നഗരസഭാ വൈസ്ചെയർമാൻ പി.വി ഹംസ, നഗരസഭാ പ്രതിപക്ഷ നേതാവ് എൻ. വേലുക്കുട്ടി, നിലന്പൂർ തഹസിൽദാർ പി.പി ജയചന്ദ്രൻ, ജേക്കബ് സ്കറിയ, കുറ്റീരി അസീസ്, കെ.പി സക്കരിയ, ജനാർദനൻ തുടങ്ങിയവർ പ്രസംഗിച്ചു.
നിലന്പൂർ ബ്ലോക്ക് ഓഫീസ് കെട്ടിടത്തിലാണ് സർക്കിൾ ഓഫീസ് പ്രവർത്തിക്കുക.
ഭക്ഷ്യ സുരക്ഷാ സർക്കിൾ ഓഫീസ് ഉദ്ഘാടനം ചെയ്തു
01:01 AM Feb 15, 2017 | Deepika.com