സാമൂഹിക തിന്മകൾക്കെതിരെയുള്ള ബൈക്ക് റാലി ഇന്ന് മാരാമണ്ണിൽ

11:41 PM Feb 14, 2017 | Deepika.com
തിരുവല്ല: സാമൂഹ്യ തിന്മകൾക്കെതിരെ മാർത്തോമ്മാ സഭയുടെ മുംബൈ നവജീവൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ മുംബൈയിൽ നിന്നും മാരാമൺ കൺവൻഷൻ നഗറിലേക്കുള്ള ബൈക്ക് റാലിക്ക് തിരുവല്ലയിൽ സ്വീകരണം നല്കി.

മാർത്തോമ്മാ സഭാ വൈദിക ട്രസ്റ്റി റവ. ലാൽ ചെറിയാൻ അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർമാൻ കെ.വി. വർഗീസ് ഉദ്ഘാടനം നിർവഹിച്ചു.

അത്മായ ട്രസ്റ്റി അഡ്വ. പ്രകാശ് പി. തോമസ്, സന്നദ്ധ സുവിശേഷ സംഘം ജനറൽ സെക്രട്ടറി റവ. ഡെയിൻ ബി. ഉമ്മൻ, നവജീവൻ ഡയറക്ടർ റവ. ഐസക് ജി. വർഗീസ്, ട്രഷറർ വിൽസൺ തോമസ് ചാക്കോ, റാലി കോർഡിനേറ്റർ ഡോ. റോയ്സ് മല്ലശേരി, യുവജനസഖ്യം ജനറൽ സെക്രട്ടറി റവ. ബേബി ജോൺ, സഭാ കൗൺസിലംഗങ്ങളായ എബി വാരിക്കാട്, അഡ്വ. ബിനു വി. ഈപ്പൻ, ഭദ്രാസന കൗൺസിലംഗം ലിനോജ് ചാക്കോ, വർഗീസ് ടി. മങ്ങാട് എന്നിവർ പ്രസംഗിച്ചു.

ഇന്നു രാവിലെ പത്തിന് കൊമ്പാടി മാർത്തോമ്മാ സെന്ററിൽ നിന്ന് ആരംഭിക്കുന്ന റാലി 11.30ന് മാരാമൺ മാർത്തോമ്മാ പള്ളിയിലെത്തും. തുടർന്ന് ഉച്ചയ്ക്ക് ഒന്നിന് മാരാമൺ കരയിലെത്തും. ഉച്ചകഴിഞ്ഞു രണ്ടിന് മണൽപ്പുറത്ത് പ്രവേശിക്കും. സഭാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത സ്വീകരിക്കും.