ക്രാഫ്റ്റ് ബോധവത്കരണം

11:41 PM Feb 14, 2017 | Deepika.com
പത്തനംതിട്ട: കരകൗശല ഉൽപ്പനങ്ങൾ പരിചയപ്പെടുത്തുന്നതിന് സംസ്‌ഥാന കരകൗശല വികസന കോർപ്പറേഷന്റെ നേതൃത്വത്തിൽ പത്തനംതിട്ട റോയൽ ഓഡിറ്റോറിയത്തിൽ ക്രാഫ്റ്റ് അവയർണസ് പ്രോഗ്രാം തുടങ്ങി. 18 വരെയാണ് പരിപാടി. സ്കൂൾ കുട്ടികൾക്കും മുതിർന്നവർക്കും പങ്കെടുക്കാം. കേന്ദ്ര വസ്ത്ര മന്ത്രാലയമാണ് പരിപാടി സ്പോൺസർ ചെയ്തിരിക്കുന്നത്. രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചുവരെയാണ് പരിപാടി നടക്കുന്നത്.