കാതോലിക്കേറ്റ് കോളജിൽ ആർട്ട് നോവ്യേ ചിത്രപ്രദർശനം

11:36 PM Feb 14, 2017 | Deepika.com
പത്തനംതിട്ട : കാതോലിക്കേറ്റ് കോളജ് ഇംഗ്ലീഷ് പി.ജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ’ആർട്ട് നോവ്യേ’ ചിത്രപ്രദർശനവും തത്സമയ കവിതാ രേഖാ ചിത്രീകരണവും 16 ന് രാവിലെ 10.30 ന് ഇംഗ്ലീഷ് ലാംഗ്വേജ് ലാബിൽ നടക്കും. പ്രിൻസിപ്പൽ ഡോ. മാത്യു പി. ജോസഫ് ഉദ്ഘാടനം ചെയ്യും. ഇംഗ്ലീഷ് വിഭാഗം മേധാവി പ്രഫ. മേരി മാത്യു അധ്യക്ഷത വഹിക്കും. പ്രദീപ് ചെറിയാൻ, ഫൗസിയ മാത്തിമ എന്നിവർ മുഖ്യാതിഥികളായിരിക്കും. ഭാരവാഹികളായ പ്രഫ. വി.എസ്.അഖിൽ, അസിസ്റ്റന്റ് പ്രഫ. സ്റ്റീവ് വിൻസെന്റ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.