ഡിസ്പെൻസറി ഉദ്ഘാടനം ചെയ്തു

11:36 PM Feb 14, 2017 | Deepika.com
മാരാമൺ: ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിന്റെ ചുമതലയിൽ മാരാമൺ മണൽപ്പുറത്ത് ആരംഭിച്ച താത്കാലിക ഡിസ്പെൻസറിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ്‌ജ് മാമ്മൻ കൊണ്ടൂർ നിർവഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സി.എസ്. പ്രദീപ്, ഡോ. പി.ആർ. രാധാകൃഷ്ണൻ, ഡോ. നെബു പി. മാത്യൂ, റവ. സുബിൻ ജോൺ, സുവിശേഷപ്രസംഗസംഘം മാനേജിംഗ് കമ്മിറ്റിയംഗം പി. പി. അച്ചൻകുഞ്ഞ്, പി.പി. സുബാഷ് എന്നിവർ പ്രസംഗിച്ചു.