കാർഷികവികസനബാങ്കിൽ നവകേരളീയം ഒറ്റത്തവണ തീർപ്പാക്കൽ

11:36 PM Feb 14, 2017 | Deepika.com
കോന്നി: കാർഷിക വികസനബാങ്കിൽ നവകേരളീയം വായ്പ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി മാർച്ച് 31വരെ നടപ്പിലാക്കും.

കഴിഞ്ഞ ഡിസംബറിൽ കുടിശിക ആയതും കാലാവധി കഴിഞ്ഞതും ജപ്തി നടപടികൾ, റവന്യു റിക്കവറി നടപടികളിലിരിക്കുന്നതുമായ വായ്പകൾ പലിശ ഇളവോടുകൂടി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽ പണമടച്ച് അവസാനിപ്പിക്കാനാകും. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവർ, മരണം സംഭവിച്ചവർ, അപകടം, മാരകഅസുഖം ബാധിച്ചവർ, കുടുംബാംഗങ്ങൾക്ക് മാരക അസുഖം ബാധിച്ചവർ, വായ്പയും പലിശയും തിരിച്ചടയ്ക്കാൻ സാധിക്കാത്തവർ എന്നിവരുടെ വായ്പകൾക്ക് ആനുകൂല്യം ലഭിക്കും. 21 മുതൽ 25 വരെ ബാങ്കിൽ ഇതുമായി ബന്ധപ്പെട്ട് അദാലത്ത് നടത്തുമെന്ന് പ്രസിഡന്റ് എസ്.വി. പ്രസന്നകുമാർ അറിയിച്ചു.