വെള്ളാങ്കല്ലൂർ: മുൻ പഞ്ചായത്ത് വനിത അംഗങ്ങളെ പഞ്ചായത്തുകളിൽ നടത്തുന്ന പരിപാടികളിൽനിന്ന് അവഗണിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും പെൻഷനും,ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയും ത്വരിതപ്പെടുത്തണമെന്നും ഓൾ കേരള ഫോർമർ പഞ്ചായത്ത് മെന്പേഴ്സ് അസോസിയേഷൻ വനിത ഫോറം വെള്ളാങ്കല്ലൂർ ബ്ലോക്ക് രൂപീകരണ കണ്വൻഷൻ ആവശ്യപ്പെട്ടു.
ഫോർമർ പഞ്ചായത്ത് മെന്പേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കരീം പന്നിത്തടം ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഷീല ജോസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അലീമു ഉസ്മാൻ, ഷീബ നാരായണൻ, എം.എസ്. ശ്രീദേവി, മെജോ തോമാസ്, ശ്യാമള ശശീധരൻ , സി.എൻ. ഗോവിന്ദൻകുട്ടി, വി.കെ. വേലായുധൻ എന്നിവർ പ്രസംഗിച്ചു.
വനിത ഫോറം വെള്ളാങ്കല്ലൂർ ബ്ലോക്ക് രൂപീകരണ കണ്വൻഷൻ
10:51 PM Feb 13, 2017 | Deepika.com